25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 8, 2024
November 6, 2024
October 30, 2024
October 28, 2024
October 28, 2024
October 25, 2024
October 14, 2024
September 26, 2024
September 13, 2024
September 10, 2024

വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി സ്മാരക അവാർഡ് ടി പവിത്രന്

Janayugom Webdesk
November 4, 2023 4:46 pm

സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിന്റെ പോരാളിയുമായിരുന്ന വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി സ്മാരക അവാർഡ് ടി പവിത്രന്. നാടകകലാ-സംസ്കാരിക മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ ചെയ്തതിനാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്ത ശിൽപി കെകെആർ വെങ്ങര രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.2022 ലെ അവാർഡ് ആനി രാജയ്ക്കായിരുന്നു.

നാടകരംഗത്ത് അരനൂറ്റാണ്ടിലധികാലമായി പ്രവർത്തിച്ചു വരുന്ന വ്യക്തിത്വമാണ് ടി പവിത്രന്‍. നാടകകൃത്ത്, നടൻ, സംവിധായകൻ എന്നീ നിലകളിൽ സമൃദ്ധമായ കലാപാരമ്പര്യത്തിനുടമ. പതിമൂന്നാമത്തെ വയസ്സിൽ ബാലനടനായി അരങ്ങിലെത്തി. 35 ഓളം നാടകങ്ങളുടെ രചയിതാവും നിരവധി നാടകങ്ങളുടെ സംവിധായകനുമാണ്. കറുത്ത തോറ്റങ്ങൾ, സൂര്യദാഹം, തിരുട്ട് നഗരം പ്രാപ്പിടിയൻ തുടങ്ങിയ നാടകങ്ങൾ ഗ്രന്ഥരൂപത്തിൽ വന്നിട്ടുണ്ട്. ഗ്രാമീണ ജീവിതത്തിന്റെ നേർചിത്രം പ്രതിഫലിപ്പിക്കുന്ന രംഗപാഠങ്ങളാണ് ആ നാടകങ്ങളിൽ പ്രതിഫലിക്കുന്നത്.

ഡോ. ടിപി സുകുമാരൻ മാഷ് രചിച്ച ആയഞ്ചേരി വല്ല്യശ്മാൻ എന്ന വെള്ളരി നാടകത്തിന് രംഗപാഠമൊരുക്കിയതും ടി പവിത്രനാണ്. കേരളത്തിന്റെ തനത് നാടകവേദിയെക്കുറിച്ചുള്ള വേറിട്ട അന്വേഷണമായി ആ നാടകാവതരണം മാറി. വർഷങ്ങൾക്കുശേഷം 2023 — ൽ ആ നാടകം വീണ്ടും സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചു. ഫ്യൂഡൽ അധികാരമേൽക്കോയ്മയെ സരസമായും വിമർശനാത്മകമായും അവതരിപ്പിക്കുമ്പോൾ തന്നെ, എക്കാലത്തെയും അമിതാധികാരത്തിനെതിരെയുള്ള മുന്നറിയിപ്പ് നൽകാനുതകുന്ന അരങ്ങനുഭവമാക്കി മാറ്റിയ സംവിധായകനാണ്. 

നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിലേർപ്പെട്ട നൂറുകണക്കിന് മനുഷ്യരിലൊരാളാണ് വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി. സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിന്റെ പോരാളിയുമായിരുന്നു. ആശയപ്രചരണരംഗത്ത് പ്രവർത്തിച്ചതിനാൽ നവയുഗം നമ്പൂതിരി എന്ന പേരിലാണറിയപ്പെട്ടത്.

കെ.കെ. മാരാർ, വി.എസ്.അനിൽകുമാർ ‚വി.ആയിഷാ ബീവി എന്നിവർ അംഗങ്ങളും മാധവൻ പുറച്ചേരി സെക്രട്ടറിയുമായ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. നവംബർ 19 ന് രാവിലെ 10 മണിക്ക് പുറച്ചേരിയിലെ വീട്ടുമുറ്റത്ത് വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം മുൻ കൃഷിമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. കവി ആലങ്കോട് ലീലാകൃഷ്ണൻ അവാർഡ് സമർപ്പിക്കും.

പത്രസമ്മേളനത്തിൽ ജൂറി അംഗങ്ങളായ വി.എസ്. അനിൽകുമാർ, വി. ആയിഷാബീവി എന്നിവരും വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി സ്മാരക സമിതി ഭാരവാഹികളായ മാധവൻ പുറച്ചേരി, വി.ഇ. പരമേശ്വരൻ എന്നിവരും പങ്കെടുത്തു. 

Eng­lish Sum­ma­ry: Vadakil­lam Govin­dan Nam­boothiri Memo­r­i­al Award to T Pavithran

You may also like this video

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.