28 December 2024, Saturday
KSFE Galaxy Chits Banner 2

ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന വടി കുട്ടി മമ്മൂട്ടി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Janayugom Webdesk
October 4, 2023 2:33 pm

നവാഗതനായ ഷിഫാസ് അഷറഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വടി കുട്ടി മമ്മൂട്ടി ‘. എലമെന്റസ് ഓഫ് സിനിമയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ. ഇഷ്ക് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ രതീഷ് രവിയാണ് രചന. സംവിധായകരായ മാർത്താണ്ടനും അജയ് വാസുദേവും നിർമ്മാതാക്കളായി എത്തുന്ന എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. എം ശ്രീരാജ് എ കെ ഡി യാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ. സിനിമയിലേക്ക് ഒരുപാട് കഴിവുള്ള പ്രതിഭകളെ കൈ പിടിച്ചു കൊണ്ട് വന്ന ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് എലമെന്റ്സ് ഓഫ് സിനിമ.

കുട്ടികൾക്ക് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് നടൻ ഷൈൻ ടോം ചാക്കോയാണ്. ജാഫർ ഇടുക്കി, ഹരീശ്രീ അശോകൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിൽ അഭിനയിക്കാനായുള്ള കുട്ടികളുടെ കാസ്റ്റിംഗ് കാളും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഏറെ വ്യത്യസ്തമായ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്ത് വരും. കൊച്ചി ഹോളിഡേ ഇന്നിൽ നടന്ന താര സമ്പന്നമായ ചടങ്ങളിലാണ് ചിത്രം ലോഞ്ച് ചെയ്തത്.

അഭിലാഷ് ശങ്കറാണ് ചായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. സംഗീതം ബിജിപാൽ, വരികൾ രാജീവ് ആലുങ്കൽ. കോസ്റ്റും ഡിസൈൻ — മഞ്ജുഷ രാധാകൃഷ്ണൻ, മേക്ക് അപ് — രഞ്ജിത് മണലിപറമ്പിൽ,ആർട്ട്‌ — സുജിത് രാഘവ്, സൗണ്ട് ഡിസൈൻ — ഷെഫിൻ മായൻ, കളറിസ്റ്റ് — ജോബിഷ് ലാൽ ജോടൻ, എഡിറ്റ് — ഓഡ്ഡ് ക്രോവ് സ്റ്റുഡിയോസ്, ക്രീയേറ്റീവ് സപ്പോർട്ട് — റഫീഖ് ഇബ്രാഹിം, ചീഫ് അസോസിയേറ്റ് — ഫൈസൽ കുട്ടി, അസോസിയേറ്റ് ഡയറക്ടർ — നാഫി നസീർ, പ്രൊഡക്ഷൻ കണ്ട്രോളർ — ജിനു പി കെ, ഡിസൈൻ — എസ് കെ ഡി, മാർക്കറ്റിങ് — വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.