8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 31, 2025
March 20, 2025
May 1, 2024
January 28, 2024
April 1, 2023
March 17, 2023
November 21, 2022
July 22, 2022
April 20, 2022

വൈക്കം സത്യഗ്രഹം നൂറാം വാർഷികം: ‘വൈക്കം വീരഗാഥ’ നാടകവുമായി ഒരു ക്ഷേത്രം

Janayugom Webdesk
കോഴിക്കോട്
January 28, 2024 11:46 pm

ജാതി- മത വർഗീയ ശക്തികൾ കേരളത്തിലെ വിഭജിക്കാൻ നീക്കം നടത്തുമ്പോൾ നാടകത്തിലൂടെ പ്രതിരോധത്തിന്റെ പുതിയ പാത തുറന്ന് ഒരു ക്ഷേത്രം. രാജ്യത്ത് അയത്തത്തിനെതിരെ നടന്ന പോരാട്ടത്തിന്റെ ആദ്യ ചവിട്ടുപടിയായ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം പ്രമാണിച്ചാണ് കോഴിക്കോട് ജില്ലയിലെ കോട്ടൂർ മഹാവിഷ്ണു ക്ഷേത്രം ‘വൈക്കം വീരഗാഥ’ എന്ന നാടകം നിർമിക്കുന്നത്. സാംസ്ക്കാരികപരമായ മുന്നേറ്റത്തിന് ക്ഷേത്രങ്ങളും മുന്നിട്ടിറങ്ങണം എന്ന ബോധ്യത്തിൽ നിന്നാണ് അമ്പതോളം അഭിനേതാക്കൾ രംഗത്തെത്തുന്ന മെഗാ നാടകം ഒരുക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി. ചാതുർവർണ്യത്തിന്റെ ജീർണമായ വ്യവസ്ഥയ്ക്കെതിരായ പോരാട്ടമായിരുന്നു വൈക്കം സത്യഗ്രഹം. കാലങ്ങൾക്കിപ്പുറത്ത് ജീർണിച്ച ആചാര വ്യവസ്ഥകൾ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം ഒരു വിഭാഗം നടത്തുമ്പോൾ നാടകത്തിന്റെ പ്രമേയത്തിന് ഏറെ പ്രസക്തിയുണ്ട്. അവർണർക്ക് വൈക്കം ക്ഷേത്രവഴികളിലൂടെ നടക്കാൻ വേണ്ടിയുള്ള അവകാശത്തിനായി നടത്തിയ മഹാ സമരത്തെ അടിസ്ഥാനമാക്കിയുള്ള ഈ കലാസൃഷ്ടിക്കായി നൂറു വർഷങ്ങൾക്കിപ്പുറം ഒരു ക്ഷേത്രം തന്നെ മുൻകൈയെടുക്കുന്നു എന്ന പ്രത്യേകതയാണ് ഈ നാടകത്തിനുള്ളതെന്നും ഇവർ പറയുന്നു.

സാമൂഹ്യ ‑സാംസ്ക്കാരിക രംഗങ്ങളിൽ ഏറെ തിളക്കമുള്ള ക്ഷേത്ര പരിപാലന സമിതി ഭാരവാഹികൾ ഇത്തരമൊരു ആശയവുമായി തന്നെ സമീപിക്കുകയായിരുന്നെന്ന് നാടകകൃത്ത് ഹരീഷ് കോട്ടൂർ പറഞ്ഞു. ആറു മാസത്തോളം വൈക്കം സത്യഗ്രഹത്തെക്കുറിച്ച് പഠിച്ച ശേഷമാണ് നാടക രചനയിലേക്ക് കടന്നത്. സുരേഷ് പാർവതീപുരമാണ് നാടകം സംവിധാനം ചെയ്യുന്നത്. കോട്ടൂർ ഗ്രാമത്തിലെ കലാപ്രതിഭകളാണ് വേഷമിടുന്നത്. ദീപ സംവിധാനം ഷനിത്ത് മാധവികയും മേക്കപ്പ് സുധീഷ് കോട്ടൂരും രംഗപടം ബാബു കോട്ടൂരും നിർവഹിക്കുന്നു. വിനീത വാസുദേവനാണ് കൊറിയോഗ്രാഫി. നൂറോളം കലാകാരന്മാരും കലാകാരികളുമാണ് നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നത്. മഹാത്മാ ഗാന്ധി, കെ പി കേശവമേനോൻ, കെ കേളപ്പൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരി തുടങ്ങിയവരെല്ലാം കഥാപാത്രങ്ങളായി വേദിയിൽ അണിനിരക്കുന്നു. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ സവർണർ കാഴ്ച നശിപ്പിച്ച രാമൻ ഇളയത്, ജീവൻ നഷ്ടപ്പെട്ട ചിറ്റേടത്തു ശങ്കുപ്പിള്ള എന്നിവരും തിരുവിതാകൂർ റാണി ലക്ഷ്മി ബായ് എന്നിവരും അരങ്ങിലെത്തുന്നു.

ഭൂരിഭാഗം ചരിത്രകാരൻമാരും അവഗണിച്ച പുലയ വിപ്ലവകാരിയും വൈക്കം സത്യഗ്രഹ നായകനുമായ ആമചാടി തേവന് നാടകത്തിൽ മുഖ്യവേഷമാണ് നൽകിയിരിക്കുന്നത്. 56അടി നീളവും മൂന്നു തലങ്ങളുള്ള വിശാലമായ സ്റ്റേജിലാണ് നാടകം അരങ്ങേറുന്നത്.
റിഹേഴ്സൽ നടന്നുകൊണ്ടിരിക്കുന്ന നാടകത്തിന്റെ ആദ്യ അവതരണം ഫെബ്രുവരി 18 ന് കോട്ടൂരിൽ അരങ്ങേറും. ആദ്യ അവതരണത്തിന് ശേഷം വിഷയത്തിന്റെ സാമൂഹ്യ പ്രസക്തി ഉൾക്കൊണ്ട് വ്യാപകമായി അവതരിപ്പിക്കാനാണ് തീരുമാനമെന്നും ഹരീഷ് കോട്ടൂർ വ്യക്തമാക്കി. നാടകത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചലച്ചിത്ര സംവിധായകൻ ഹരിഹരൻ നിർവഹിച്ചു. 

Eng­lish Sum­ma­ry: Vaikom Satya­gra­ha Centenary

You may also like this video

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.