8 December 2025, Monday

Related news

September 26, 2025
August 3, 2025
April 22, 2025
April 4, 2025
March 15, 2025
March 7, 2025
November 15, 2024
November 12, 2024
November 12, 2024
November 11, 2024

ഉത്രാട ദിനത്തില്‍ മത്സ്യത്തൊഴിലാളികൾക്കൊപ്പം ‘വലവീശി’ ജില്ലാ കലക്ടർ

Janayugom Webdesk
തൃശൂര്‍
September 15, 2024 9:04 am

ഉത്രാട ദിനത്തില്‍ മത്സ്യത്തൊഴിലാളികൾക്കൊപ്പം മീൻ പിടിക്കാൻ പങ്കാളിയായി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻമത്സ്യ ബന്ധന വള്ളത്തിൽ യാത്ര നടത്തി. രാവിലെ 5 മണിക്ക് അഴീക്കോട് ഫിഷറീസ് ഹാർബറിൽ നിന്ന് ശ്രീകൃഷ്ണ പ്രസാദം എന്ന വള്ളത്തിൽ 50 മത്സ്യ തൊഴിലാളികളോടൊപ്പം ഏകദേശം 12 നോട്ടിക്കൽ മൈലോളം ഉൾക്കടൽ വരെ കലക്ടർ പോയി. 

ഫിഷറീസ് ഹാർബറിൽ നിന്ന് വടക്കു പടിഞ്ഞാറ് ഏകദേശം 12 നോട്ടിക്കൽ മൈൽ ദൂരം (22 കീമീ) അഞ്ചു മണിക്കൂറോളം സമയം തൊഴിലാളികളോട് ഒപ്പം വള്ളത്തിൽ ചെലവിട്ടു. അവർ നേരിടുന്ന വിവിധ വിഷയങ്ങളുമായി ചർച്ച ചെയ്തു. തിരികെ എത്തി കടലോര ജാഗ്രതാ സമിതി അംഗങ്ങളുമായും ചർച്ച നടത്തി. മീൻ പിടിക്കുന്നതിൽ പങ്കാളിയായും തൊഴിലാളികൾക്കൊപ്പം സെൽഫി എടുത്തും എല്ലാവർക്കും ഓണം ആശംസിച്ചുമാണ് കലക്ടർ മടങ്ങിയത്. ഫിഷറീസ് ഉദ്യോഗസ്ഥരും കലക്ടർക്കൊപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.