21 November 2024, Thursday
KSFE Galaxy Chits Banner 2

ഓണത്തിന് വള്ളുവനാടന്‍ എരിശ്ശേരി​ ആയാലോ

Janayugom Webdesk
August 20, 2023 7:07 pm

ഓണത്തിന് സദ്യയില്ലാണ്ട് എന്ത് ആഘോഷം. തളിരു വാഴയിലയിൽ ഇഞ്ചി കറി മുതൽ മോരും രസവും വരെ വരിവരിയായി വന്നെത്തുന്ന വിഭവങ്ങളിലൂടെ ഓണസദ്യ പൂർണമാകുന്നു.പലതരം വിഭവങ്ങളാണ് സദ്യയക്കായി ഒരുക്കാറുള്ളത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് എരിശ്ശേരി. പല സ്ഥലത്തും ഉണക്കപ്പയറും മത്തങ്ങയും ചേര്‍ത്താണ് എരിശ്ശേരി തയ്യാറാക്കാറുള്ളത്.
എന്നാല്‍, കറച്ച് വ്യത്യസ്തമായി വള്ളുവനാടന്‍ ശൈലിയില്‍ ഒരു സദ്യ സ്റ്റൈല്‍ എരിശ്ശേരി ഈ ഓണത്തിന് തയ്യാറാക്കി നോക്കൂ. സ്വാദിലും കേമനാണ്. ഇനി നമ്മള്‍ക്ക് എരിശ്ശേരി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. 

ചേരുവകള്‍​
എരിശ്ശേരി തയ്യാറാക്കാന്‍ പ്രധാനമായും വേണ്ടത് കായയും അതുപോലെ തന്നെ ചേനയുമാണ്. ഒരു കായ എടുത്താല്‍ വളരെ ചെറിയ കഷ്ണം ചേനയും എടുക്കണം. അതുപോലെ, നാളികരം ഇതിലേയ്ക്ക് വറുത്തും അരച്ചും ചേര്‍ക്കണം. അതിനനുസരിച്ച് എടുക്കാം. അതുപോലെ, ചെറിയ ജീരകം, കുരുമുളക്, കറിവേപ്പില, തുവര പരിപ്പ് എന്നിവ എടുക്കുക.

കായയും ചേനയും​
ഇതില്‍ ആദ്യം തന്നെ കായയും ചേനയും നന്നാക്കി എടുക്കണം. ഇവ അത്യാവശ്യം വലിയ കഷ്ണങ്ങളാക്കി നുറുക്കി കഴുകി ഇത് കുക്കറിലേയ്ക്ക് ഇടുക. ഇത് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ച് എടുക്കണം. നന്നായി വെന്ത് ഉടയാത്ത പരുവത്തില്‍ എടുക്കണം.

​പരിപ്പ്​
കായയും ചേനയും വേവുന്ന സമയം കൊണ്ട് തന്നെ തുവരപ്പരിപ്പ് വേവിച്ച് എടുക്കാവുന്നതാണ്. അര കപ്പ് തുവരപ്പരിപ്പ് എടുത്ത് വേറെയൊരു പാത്രത്തില്‍ വേവിച്ച് എടുത്ത് മാറ്റി വെക്കുക. പരിപ്പ് വേവിക്കുമ്പോഴും അതെ നന്നായി വെന്ത് ഉടയാതിരിക്കാന്‍ ശ്രദ്ധിക്കണം.

​തേങ്ങ അരപ്പ്
ഇത് സദ്യയ്ക്കുള്ളതായതിനാല്‍ തന്നെ അധികം വെള്ളം ഇല്ലാതെ ഡ്രൈ ആയി എടുത്താല്‍ മതി. അതിനാല്‍ അര കപ്പ് തേങ്ങ എടുക്കുക. ഇവയിലേയ്ക്ക് 1 ടീസ്പൂണ്‍ നല്ലജീരകം, അതുപോലെ കറിയ്ക്ക് ആവശ്യത്തിന് എരിവ് കിട്ടാന്‍ പാകത്തിന് കുരുമുളകും ചേര്‍ത്ത് കുറച്ച് വെള്ളത്തില്‍ നല്ലപോലെ അരച്ച് എടുത്ത് മാറ്റി വെക്കണം.

മിക്‌സ് ചെയ്യാം​
ആദ്യം തന്നെ ഒരു പാത്രം ചൂടാക്കി അതിലേയ്ക്ക് കായയും ചേനയും അതുപോലെ പരിപ്പും വേവിച്ച വെള്ളം ചേര്‍ത്ത് അതിലേയ്ക്ക് വേവിച്ച് വെച്ചിരിക്കുന്ന കായയും ചേനയും പരിപ്പും അരപ്പും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇവ നന്നായി മിക്‌സ് ചെയ്ത് വെള്ളം വറ്റിച്ച് ഡ്രൈ ആക്കി എടുക്കണം. ഈ സമയത്ത് ഉപ്പ് പാകമാണോ എന്ന് നോക്കുക.
കൂട്ട് നന്നായി വറ്റിച്ച് എടുത്തതിന് ശേഷം ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് അതില്‍ കുറച്ച് കറിവേപ്പിലയും അതുപോലെ 1 കപ്പ് തേങ്ങയും ചേര്‍ത്ത് നന്നായി വറുത്ത് എടുക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറം വരണം. ഈ സമയത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് ഇതില്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് എടുത്താല്‍ വള്ളുവനാടന്‍ സ്‌റ്റൈല്‍ എരിശ്ശേരി തയ്യാറായി.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.