
‘വാൻ ഹായ്’ കപ്പലിൽ വീണ്ടും തീപിടിത്തം. കപ്പലിന്റെ താഴത്തെ അറയിലാണ് തീ കണ്ടെത്തിയത്. ഈ ഭാഗത്തെ കണ്ടെയ്‌നറുകളിലെ വിവരങ്ങൾ കപ്പൽ കമ്പനി മറച്ചുവെച്ചതായി കണ്ടെത്തിയിട്ടുണ്ട്. കണ്ടെയ്‌നറിൽ തീപിടിക്കുന്ന രാസവസ്തുക്കളാണോയെന്ന് സംശയമുണ്ട്. നിലവിലെ സാഹചര്യത്തിൽ തീ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ കപ്പൽ മുങ്ങാനുള്ള സാധ്യതയുമുണ്ട്. ഷിപ്പിംഗ് മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കപ്പലിൽ 2000 ടണ്ണിലേറെ എണ്ണയുള്ളതും സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന്റെ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവന്നത്. കപ്പലിന്റെ മുകൾത്തട്ടിലുള്ള കണ്ടെയ്‌നറുകളിലെ വിവരങ്ങൾ മാത്രമാണ് നേരത്തെ കമ്പനി അധികൃതർ നൽകിയിരുന്നത്.
താഴത്തെ അറകളിൽ എന്തൊക്കെയാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനിയിൽ നിന്ന് തേടാൻ ഷിപ്പിംഗ് മന്ത്രാലയം ഒരുങ്ങുന്നതായാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.