20 January 2026, Tuesday

Related news

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

വനഭൂമി പട്ടയം: സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
November 9, 2025 8:34 am

മൂന്നു പതിറ്റാണ്ടിനുശേഷം വനഭൂമിയിൽ പട്ടയം നൽകുന്നതിനുള്ള സംയുക്ത പരിശോധന സംസ്ഥാന വ്യാപകമായി ഇന്ന് ആരംഭിക്കും. രാവിലെ 10ന് പീച്ചിയിൽ മന്ത്രി എ കെ ശശീന്ദ്രൻ സംയുക്ത പരിശോധന ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനാകും. 1977 മുമ്പ് വന ഭൂമിയിൽ കുടിയേറിയവർക്കാണ് പട്ടയം നൽകുന്നത്. ഇതിന് കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമാണ്. ഇത്തരത്തിൽ അനുമതി ലഭ്യമാകണമെങ്കിൽ സംയുക്ത പരിശോധന നടത്തി അർഹത തീരുമാനിക്കണം. 

വനം മന്ത്രി എ കെ ശശീന്ദ്രനും റവന്യു മന്ത്രി കെ രാജനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് നടന്ന ഉദ്യോഗസ്ഥതല ചർച്ചയുടെ അടിസ്ഥാനത്തിലാണ് സംയുക്ത പരിശോധനയ്ക്ക് അനുമതി ലഭിച്ചത്. പട്ടയത്തിന് അർഹരായവരും എന്നാൽ ഇതുവരെ പല കാരണങ്ങൾ കൊണ്ട് അപേക്ഷ സമർപ്പിക്കാൻ കഴിയാതെ പോയവരുമായ കുടിയേറ്റ കർഷകരുടെ വിവരശേഖരണം സംസ്ഥാന സർക്കാർ നടത്തിയിരുന്നു. ഇതിൽ 60,000ല്‍ അധികം അപേക്ഷകൾ ലഭ്യമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.