22 January 2026, Thursday

Related news

January 9, 2026
January 8, 2026
January 8, 2026
January 1, 2026
December 25, 2025
December 19, 2025
December 7, 2025
December 6, 2025
December 3, 2025
December 2, 2025

വനമഹോത്സവം: വിത്തുണ്ടെയറിഞ്ഞ് ഗായകൻ ജി വേണുഗോപാലും

Janayugom Webdesk
മൂന്നാർ
July 8, 2025 6:15 pm

വിനോദ സഞ്ചാരികളെയും പ്രദേശവാസികളെയും ഉൾ‍പ്പെടുത്തി നീലക്കുറി ഉദ്യാനത്തിന്റെ വിപുലീകരണമടക്കമുള്ള പരിപാടികളോടെ ഇരവികുളം നാഷണൽ പാർക്കിൽ വനമഹോത്സവം. വിനോദ സഞ്ചാരികൾക്കായി മൊബൈൽ വീഡിയോഗ്രാഫി, പ്ലാസ്റ്റിക് നിർമ്മാർജ്ജനം, ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവയും സംഘടിപ്പിച്ചു. മൂന്നാർ വന്യജീവി ഡിവിഷനിൽ പരിപാടി ഗായകൻ ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മൂന്നാർ വന്യജീവി ഡിവിഷനിൽ ഷോല നാഷണൽ പാർക് റേഞ്ചിൽപ്പെട്ട അധിനിവേശ സസ്യങ്ങൾ നിവാരണം ചെയ്ത സ്ഥലത്ത് വനമഹോത്സവത്തിന്റെ ഭാഗമായി തദ്ദേശീയ പുൽവർഗങ്ങൾ നട്ടുപിടിപ്പിച്ചു. ചോല മരങ്ങളുടെയും പുൽ വർഗ്ഗങ്ങളുടെയും വിത്തുകൾ ശേഖരിച്ച് വിത്തുണ്ടകളാക്കി വിതറുകയും ചെയ്തു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ കെ അനന്തപത്മനാഭന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. വനവൽക്കരണവും തൈ നടലും ചടങ്ങുകളിൽ ഒതുക്കാതെ, വന സംരക്ഷണത്തിന്റെ പ്രാധാന്യം പകർന്ന് നൽകി ജനങ്ങളെ ഒപ്പം കൂട്ടിയാണ് ഇരവികുളം നാഷണൽ പാർക്കിലും മൂന്നാർ വൈൽഡ് ലൈഫിന്റെ കീഴിലുള്ള ഷോല നാഷണൽ പാർക്കുകളിലും പരിപാടി സംഘടിപ്പിച്ചത്.
ഇരവികുളം ദേശീയ ഉദ്യാനത്തിൽ നീലക്കുറിഞ്ഞികളുടെ തൈകൾ നട്ട് ഉദ്യാന വിപുലൂകരണത്തിന് തുടക്കമിട്ടു. നിരവധി വിനോദ സഞ്ചരികളും ദേശിയോദ്യാനത്തിലെ ജീവനക്കാരും പങ്കാളികളായി. വൈൽഡ് ലൈഫ് വാർഡൻ നിതിൻ ലാൽ ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി രാജീവ് നീലക്കുറിഞ്ഞി തൈകൾ നടുന്നതിന് നേതൃത്വം നൽകി. 

ടൂറിസം സോണിൽ വിനോദ സഞ്ചാരികൾക്കായി തൽസമയ പ്രശ്നോത്തിരി സംഘടിപ്പിച്ചു. ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധയമായ പ്രശ്നോത്തിരിയിലെ വിജയികൾക്ക് വെർച്ച്വൽ റിയാലിറ്റി ടിക്കറ്റ് സമ്മാനമായി നൽകി. ഇരവികുളത്തിൻ്റെ പ്രകൃതിഭംഗി എന്ന വിഷയത്തിലുള്ള ഒരു മിനിറ്റ് മൊബൈൽ വിഡിയോ ഗ്രാഫി മൽസരത്തിൽ നിരവധി സഞ്ചാരികൾ പങ്കെടുത്തു. ഒന്നാം സ്ഥാനത്തിന് അർഹരാകുന്നവർക്ക് 2000 രൂപയും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാകൃമം 1500, 1000 രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സും കുട്ടികളെയും പൊതു ജനങ്ങലെയും പങ്കെടുപ്പിച്ച് ശുചീകരണ പ്രവർത്തനവും നടത്തി. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.