22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 12, 2024
October 21, 2024
September 9, 2024
August 22, 2024
March 12, 2024
November 30, 2023
September 8, 2023
September 8, 2023
August 9, 2023

വണ്ടാനം കാവ് നാശത്തിന്റെ വക്കിൽ; പഠന റിപ്പോർട്ടുമായി പ്ലസ്ടു വിദ്യാർത്ഥികൾ

Janayugom Webdesk
October 21, 2024 3:13 pm

അമ്പലപ്പുഴ ജൈവ വൈവിധ്യം നിറഞ്ഞ വണ്ടാനം കാവ് നാശത്തിന്റെ വക്കിലെന്ന് പഠന റിപ്പോർട്ടുമായി പ്ലസ്ടു വിദ്യാർത്ഥികൾ. പുറക്കാട് എസ് എൻ എം എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥികളും എക്കോ ക്ലബിലെ അംഗങ്ങളുമായ ആർഷ അനിഷും ഐശ്വര്യ സന്തോഷുമാണ് പഠന റിപ്പോർട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്. പരിസ്ഥിതിക്ക് ഭീഷണിയാകുന്ന തരത്തിൽ പ്ലാസ്റ്റിക്, മദ്യക്കുപ്പികൾ, മിനറൽ വാട്ടർ കുപ്പികൾ, ഇറച്ചി അവശിഷ്ടങ്ങൾ, അടുക്കള മാലിന്യങ്ങൾ, തുടങ്ങി ഒട്ടേറെ മാലിന്യമാണ് ഇവിടെ നിക്ഷേപിക്കുന്നത്. ഇതുകൂടാതെ മരം മുറിച്ചു കടത്തുന്നതും മണൽ കടത്തുന്നതുംമാലിന്യം നിറഞ്ഞ ജലാശയങ്ങളുംകാവിന്റെ നിലനിൽപ്പിന് ഭീഷണിയായി തീർന്നു. അരിപ്പൂ, അക്കേഷ്യാ, കമ്മ്യൂണിസ്റ്റ് പച്ച, കുവളം, മരോട്ടി, മലംചേരു, കരിവിലാന്തി, അടുതിണപാല, പനച്ചി, കാട്ടോറഞ്ച്, കാട്ടു പ്ലാവ്, എന്നിവയും വംശം നാശം നേരിടുന്ന സസ്യങ്ങൾ, ഒച്ച്, അട്ട, പലതരം ചിത്രശലഭങ്ങൾ, കൊക്ക്, കുയിൽ, കുരുവി, ആനറാഞ്ചി, കാട്മുഴക്കി മറ്റ് ദേശാടന പക്ഷികളുടെ വരവ് കുറയുന്നതായും പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാർ വകഭൂമിയായ വണ്ടാനം കാവ് ജില്ലയിലെ ഏക വനം കൂടിയാണ്. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എംഎൽഎ, എംപി, കൃഷിമന്ത്രി, ദേവസ്വം ബോർഡ് എന്നിവർക്കായി പല നിവേദനങ്ങളും നിർദ്ദേശങ്ങളും ഇവർ സമർപ്പിച്ചിട്ടുണ്ട്. 

കാവ് ഒരു പഠനം പദ്ധതിയുമായി ബന്ധപ്പെട്ട്ശുചീകരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണം, അഭിമുഖങ്ങൾ, വൃക്ഷത്തൈ നടീൽ പരിപാലനം, തുടങ്ങിയവസമീപ പ്രദേശ നിവാസികളും സന്നദ്ധ സംഘടനകൾ, സ്കൂളിലെ എൻഎസ്എസ് വാളണ്ടിയർ എന്നിവരുമായി പ്രവർത്തങ്ങൾ നടത്തിയിരുന്നു. ഇതിലൂടെ ലഭിച്ച പ്ലാസ്റ്റിക് വസ്തുക്കൾഹരിത കർമ്മ സേനയെ ഏൽപ്പിച്ചിരുന്നു. ഏരിയക്കോളോൺ വണ്ടാന മെൻസിഡ് എന്ന സസ്യം ശാസ്ജ്ഞർ ഈ കാവിൽ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. സമുദ്ര നിരപ്പിൽ സ്ഥിതി ചെയ്യുന്ന കാവിൽ ഒരു നാഗകന്യക്ഷേത്രവുമുണ്ട്. കാവിന് ചുറ്റും ജൈവവേലി നിർമ്മിച്ച കൊണ്ട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശീലനം ലഭിച്ച തൊഴിലാളികളെ കൊണ്ട് പരിസരങ്ങൾ വൃത്തിയാക്കുന്നപരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് ഇവിടം പ്രാദേശിക ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിക്കണമെന്ന് പ്രോജക്റ്റിലൂടെ വിദ്യാർത്ഥികൾ ആവിശ്യപ്പെടുന്നത്. വരും തലമുറയ്ക്ക് മാതൃകയായ പഠന റിപ്പോർട്ട് സമർപ്പിച്ച വിദ്യാർഥികൾക്ക് സ്കൂൾ മാനേജ്മെന്റും അധ്യാപകരും, കുടുംബവും, ആത്മാർത്ഥമായ പിന്തുണയാണ് നൽകി വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.