20 February 2026, Friday

Related news

February 20, 2026
February 19, 2026
February 3, 2026
December 12, 2025
October 27, 2025
October 21, 2025
October 15, 2025
September 17, 2025
September 16, 2025
September 16, 2025

വണ്ടാനം മെഡിക്കല്‍ കോളജ് സംഭവം : റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

Janayugom Webdesk
തിരുവനന്തപുരം
February 20, 2026 10:42 am

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശാസ്ത്രക്രിയയില്‍ വയറ്റില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക കുടുങ്ങിയെന്ന പരാതിയിൽ വീഴ്ച വരുത്തിയവർക്കെതിരെ ഒരു ദാക്ഷണ്യവും കാണിക്കില്ലെന്നും പരാതിക്കാരിയുടെ കുടുംബത്തോടൊപ്പമായിരിക്കുമെന്നും അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശനമായിട്ടുള്ള നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് .

പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിഎംഒയ്ക്ക് ലഭിച്ചിട്ടുണ്ട്.കുറച്ച് വർഷങ്ങൾക്ക് മുന്നെ നടന്ന സംഭവമായതിനാൽ പൊലീസിന്റെ ഭാ​ഗത്തു നിന്നും അന്വേഷണം വേണ്ടി വരും. ആരൊക്കെയാണ് ഇപ്പോൾ സർവീസിൽ ഉള്ളത് ആരൊക്കെയാണ് റിട്ടയർ ചെയ്തത് എന്നത് പരിശോധിക്കും.സർവീസിൽ ഉള്ളവരെ സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷവും ഡോക്ടർക്കും നഴ്സിനും ഉത്തരവാദിത്വമുണ്ട്.

ഡോക്ടർക്ക് ഇതിൽ നിന്നും ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. നിരവധി തവണ ഡോക്ടറെ വീട്ടിൽ പോയി കണ്ടെതായും ഇവർ പറയുന്നു. മെഡിക്കൽ കോളജില്‍ എല്ലാതരത്തിലുള്ള സംവിധാനവും ഉണ്ടെന്നും മന്ത്രി പറഞ്ഞു.മെഡിക്കൽ ബോർഡിനെ രൂപീകരിക്കുമെന്നും മെഡിക്കൽ ബോർഡിൻറെ സാന്നിധ്യത്തിൽ ആയിരിക്കും മറ്റ് നടപടികൾ സ്വീകരിക്കുകയെന്നും മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു 

Kerala State - Students Savings Scheme

TOP NEWS

February 20, 2026
February 20, 2026
February 20, 2026
February 19, 2026
February 19, 2026
February 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.