22 January 2026, Thursday

Related news

January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 15, 2026
January 14, 2026
January 14, 2026

വന്ദനയുടെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

Janayugom Webdesk
July 1, 2023 11:37 am

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.

ഇക്കഴിഞ്ഞ മെയ് പത്തിനാണ് കോട്ടയം സ്വദേശിനിയായ ഡോക്ടര്‍ വന്ദന കൊല്ലപ്പെടുന്നത്. കൊട്ടരക്കല ആശുപത്രിയില്‍ പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപാണ് വന്ദനയെ ആക്രമിച്ചത്. സന്ദീപ് തലേദിവസം അയല്‍വാസികളുമായി വഴക്കുണ്ടാക്കിയിരുന്നു. അയല്‍വാസി വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കാലിന് ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിയ പ്രതി സന്ദീപ് അക്രമാസക്തനായി ആശുപത്രിയില്‍ എത്തിച്ച ആളെ കുത്തിപരിക്കേല്‍പ്പിക്കുകയും പിന്നാലെ ഡോക്ടര്‍ വന്ദനയെ ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Eng­lish Summary:Vandana’s mur­der; Par­ents in High Court demand­ing CBI probe

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.