കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് ട്രെയിൻ അവസാന നിമിഷം റെയിൽവേ തിരിച്ചെടുത്തു. എറണാകുളം — ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നതിനായി അനുവദിച്ച വണ്ടിയാണ് വഴി മാറ്റി ചെന്നൈ-മൈസൂരു റൂട്ടിലേക്ക് കൊണ്ടുപോയത്. പിന്നാലെ, ബിജെപി ഉന്നത നേതാക്കളുടെ സമ്മർദ്ദഫലമായാണ് വന്ദേഭാരത് കേരളത്തിന് നഷ്ടപ്പെടാനിടയായതെന്ന ആരോപണം വിവിധ കേന്ദ്രങ്ങളിൽ നിന്ന് വ്യാപകമായുയർന്നു.
എറണാകുളം — ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നതിനായി തിരുവനന്തപുരം ഡിവിഷന് അനുവദിച്ചതും പരീക്ഷണ ഓട്ടത്തിനായി കൊച്ചുവേളിയിൽ എത്തിച്ചതുമായ ട്രെയിനാണ് അവിടെ നിന്ന് തിരിച്ചെടുത്ത് കൊണ്ടുപോയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുതായി സർവീസ് തുടങ്ങുന്ന 12 വന്ദേ ഭാരത് എക്സ്പ്രസുകളുടെ ഉദ്ഘാടനം 12 ന് പ്രധാനമന്ത്രി നിർവഹിക്കുമ്പോൾ അതിൽ ഉൾപ്പെടേണ്ടതായിരുന്നു എറണാകുളം — ബംഗളൂരു വന്ദേ ഭാരതും.
എറണാകുളം — ബംഗളൂരു റൂട്ടിലെ വന്ദേ ഭാരത് സർവീസ് റയിൽവേക്കും യാത്രക്കാർക്കും ലാഭകരമാണെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് ട്രെയിൻ അനുവദിച്ചതും കൊച്ചുവേളിയിലെത്തിച്ചതും. എറണാകുളം — ബംഗളൂരു റൂട്ടിലേക്കായാണ് വണ്ടി എത്തിച്ചതെന്ന് റയിൽവേ അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു. ഐ എസ് എഫിൽ നിന്ന് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വന്ദേ ഭാരതുകളിൽ ഒന്നാണിത്. ട്രെയിൻ എത്തിക്കുന്നതിനായി എറണാകുളം മാർഷലിങ് യാർഡിൽ കോടികൾ മുടക്കി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഇതിനിടയിലാണ്, ഒരിക്കൽ കൂടി കേരളത്തിന് അവഗണനയും നാണക്കേടും സമ്മാനിച്ച് ട്രെയിൻ പിൻവലിച്ചതും ചെന്നൈ-മൈസൂരു റൂട്ടിൽ രണ്ടാം വന്ദേ ഭാരതായി ഓടിക്കുന്നതിനായി കൊണ്ടുപോയതും.
English Summary: Vande Bharat allotted to Kerala was diverted to Chennai
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.