കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. രാവിലെ 11.15ന് കഞ്ചിക്കോട്ടെത്തിയ ട്രെയിന്‍ മംഗലാപുരം എക്‌സ്പ്രസ് കടന്നു പോയശേഷം 11.41നാണ് ഒലവക്കോട് സ്റ്റേഷനിലെത്തിയത്. വന്‍ ജനാവലിയാണ് ട്രെയിന്‍ കാണുന്നതിനെത്തിയത്.
ട്രെയിനിനെ വരവേറ്റ് നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന് 11.45ന് പുറപ്പെട്ട ട്രെയിന്‍ വൈകീട്ട് കൊച്ചുവേളിയിലെത്തും. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ആളുകള്‍ സ്വീകരിച്ചത്.
ഈ മാസം 24 ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏപ്രില്‍ 25ന് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍ ലഭിക്കുന്ന വിവരം. ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്. പരമാവധി 180 കിലോ മീറ്ററാണ് ട്രെയിനിന്റെ വേഗത.
English Summary: vande bharat train has reached in palakkad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.