17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 10, 2024
November 9, 2024
October 28, 2024
October 27, 2024
October 26, 2024
October 23, 2024
October 3, 2024
September 27, 2024
September 19, 2024

വന്ദേഭാരത് ഇടിച്ച പശു ദേഹത്ത് വീണ് ട്രാക്കിനരികില്‍ മൂത്രമൊഴിച്ചിരുന്ന ആള്‍ മരിച്ചു

web desk
ന്യൂഡല്‍ഹി
April 21, 2023 8:34 am

വന്ദേഭാരത് ഇടിച്ച പശു തെറിച്ച് ദേഹത്തു വീണ് മധ്യവയസ്‌കന്‍ മരിച്ചു. രാജസ്ഥാനിലെ അല്‍വാറില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപടകം. റെയില്‍വേ ട്രാക്കിന് സമീപം മൂത്രമൊഴിക്കുകയായിരുന്ന ശിവയാല്‍ ശര്‍മ്മയെന്നയാളാണ് മരിച്ചത്. അല്‍വാറിലെ അരവാലി വിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

കാളി മോറി ഗേറ്റില്‍ നിന്ന് രാവിലെ 8.30 ന് പുറുപ്പെട്ട വന്ദേഭാരത്, ട്രാക്കിനരികിലെ പുല്ല് തിന്നുകയായിരുന്ന പശുവിനെ ഇടിച്ചു.  പശു തെറിച്ച് വന്നുവീണത് ട്രാക്കില്‍ നിന്ന് 30 മീറ്ററോളം അകലെയായി മൂത്രമൊഴിക്കുകയായിരുന്ന ശിവയാല്‍ ശര്‍മ്മയുടെ ദേഹത്തായിരുന്നു. ശിവയാല്‍ ശര്‍മ്മ സംഭവ സ്ഥലത്തുതന്നെ മരിച്ചതായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അറിയിച്ചു. റെയില്‍വേയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വിരമിച്ച ആളാണ് ശിവയാല്‍ ശര്‍മ്മ. ശിവയാലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.

ഇന്ത്യയില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകള്‍ റയില്‍വേ ട്രാക്കുകളില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികളെ ഇടിക്കുന്നത് ഇതാദ്യമല്ല. മുംബൈ മുതല്‍ ഗുജറാത്ത് വരെയുള്ള റൂട്ടില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ സ്ഥിരമാണ്. മുംബൈ-ഗാന്ധിനഗര്‍ വന്ദേ ഭാരത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ഉദ്ഘാടനത്തിന് പിന്നാലെ അപകടത്തില്‍പ്പെട്ടിരുന്നു. കന്നുകാലിക്കൂട്ടവുമായി കൂട്ടിയിടിച്ച് വന്ദേഭാരതിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഇതേ ട്രെയിന്‍ ഗുജറാത്തിലെ ആനന്ദ് സ്റ്റേഷന് സമീപം മറ്റൊരു പശുവിനെ ഇടിച്ചിരുന്നു.

 

Eng­lish Sam­mury: An elder­ly man died after being hit by a cow when Vande Bharat train col­lid­ed with it near Kali Mori gate in Aravali Vihar police sta­tion area of Alwar city of Rajasthan

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.