കേരളത്തിന് അനുവദിച്ച വന്ദേഭാരത് അതിവേഗ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. 11.10നാണ് ട്രെയിന്‍ തമ്പാനൂരില്‍ നിന്ന് യാത്ര പുറപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി 10.30ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. മുഖ്യമന്ത്രിയടക്കം അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗം തമ്പാനൂരില്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നാണ് ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്. 10.20നാണ് റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും 45 മിനിറ്റ് വൈകിയാണ് പ്രധാനമന്ത്രി എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് 10.30ന് പുറത്തുകടന്ന മോഡിയുടെ വാഹനവ്യൂഹം വേഗം കുറച്ച് വഴിയോരത്ത് തന്നെ കാണാനെത്തിയ ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് യാത്ര തുടര്‍ന്നത്. അപ്രഖ്യാപിതമായി ഉണ്ടായ ഈ റോഡ് ഷോ ഗതാഗത ക്രമീകരണത്തെയടക്കം ബാധിച്ചു.
വന്‍ സുരക്ഷയാണ് പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് തലസ്ഥാന നഗരയില്‍ ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി തിരുവനന്തപുരത്തുനിന്ന് മടങ്ങുന്നതുസംബന്ധിച്ച് പിഎം ഓഫീസ് നല്‍കിയ സമയത്തിലാണ് മാറ്റം വന്നിരിക്കുന്നത്. 11.00 മണിയോടെയാണ് മോഡി സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയത്. നേരത്തെ നിശ്ചയിച്ചതനുസരിച്ച് അവിടെ വന്ദേഭാരത് ട്രെയിനില്‍ സീറ്റുറപ്പിച്ചിട്ടുള്ള കുട്ടികളുമായി സംവദിച്ച ശേഷമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
English Sammury: Vande Bharat Express was flagged off at thiruvanthapuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.