തിരുവല്ലയില്‍ നിര്‍ത്തിയ വന്ദേഭാരതില്‍ കയറി ഒരു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച റെയില്‍വേ സ്റ്റേഷനിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പറ്റിയത് ഒന്നാംതരം പറ്റായിപ്പോയി. ഉച്ചക്ക് 1.39നാണ് ഉദ്ഘാടന യാത്രയ്ക്കിടെ വന്ദേഭാരത് തിരുവല്ലയിലെത്തിയത്. എത്ര സമയം അവിടെ നിര്‍ത്തുമെന്നോ എപ്പോള്‍ എടുക്കുമെന്നോ യാതൊരു അറിയിപ്പും ഉണ്ടായില്ല. ബിജെപി പ്രവര്‍ത്തകരും അതുവഴി ഏര്‍പ്പെടുത്തിയവരുമായ 89 പേര്‍ക്ക് തിരുവല്ലയില്‍ നിന്ന് കോട്ടയം വരെ സൗജന്യ യാത്ര പറഞ്ഞിരുന്നു. ഇത്രയും പേര്‍ കയറുന്നതിനുമുമ്പേ ഒരു സെല്‍ഫി തരപ്പെടുത്തുക മാത്രമായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവറുടെ ലക്ഷ്യം.
ട്രെയിന്‍ നിര്‍ത്തിയതോടെ ചില്ലുവാതിലുകള്‍ തുറന്നു. നിരവധി പേര്‍ ഇതോടെ സെല്‍ഫിയെടുക്കാന്‍ തുടങ്ങി. അകത്തുകയറിയും സെല്‍ഫിയെടുപ്പ് തുടര്‍ന്നു. തിക്കിത്തിരക്കിയാണ് ഓട്ടോ ഡ്രൈവറും അകത്ത് കടന്നത്. തിരക്കില്‍ അകപ്പെട്ടതാണെന്നും പറയുന്നു. പൊടുന്നനെ വാതിലുകള്‍ അടഞ്ഞു. ട്രെയിനും നീങ്ങി. പിന്നെ ചെന്നുനിന്നത് കോട്ടയത്താണ്.
വന്ദേഭാരതില്‍ ആദ്യമായി തൊടാന്‍ ‘ഭാഗ്യം’ കിട്ടിയ കുടുംബത്തെപ്പോലെ, ലക്ഷ്യം പിഴച്ച് ആദ്യമായി വന്ദേഭാരതില്‍ അകപ്പെട്ട ഖ്യാതി ഇനി തിരുവല്ലയിലെ ഓട്ടോ ഡ്രൈവര്‍ക്ക് സ്വന്തം.
English Sammury: Vande Bharat Selfie, autorickshaw driver got into trouble in Vandebharat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.