പ്രധാനമന്ത്രി നരേന്ദ്രമോഡി ഫ്ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ ചെങ്ങന്നൂരില്‍ പ്രതിഷേധം. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചെങ്ങന്നൂരില്‍ പ്രതിഷേധിക്കുന്നത്. സ്‌റ്റേഷന് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധം പൊലീസ് തടഞ്ഞു. തുടര്‍ന്ന് കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് ഫ്ലാഗ് ഓഫ് ചെയ്തത്. ഉദ്ഘാടന യാത്രയില്‍ 14 സ്റ്റേഷനുകളിലാണ് വന്ദേഭാരത് നിര്‍ത്തുക. കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് ഉദ്ഘാടന യാത്രയില്‍ സ്‌റ്റോപ്പുള്ളത്. പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരുമായാണ് ട്രെയിന്‍ കാസര്‍ഗോട്ടേക്ക് പുറപ്പെട്ടിരിക്കുന്നത്.
English Sammury: Vande Bharat Express not have a stop at Chengannur Protest
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.