28 February 2026, Saturday

Related news

February 16, 2026
February 12, 2026
February 7, 2026
February 3, 2026
January 30, 2026
January 18, 2026
January 7, 2026
December 26, 2025
December 18, 2025
December 8, 2025

വന്ദേ ഭാരത ട്രെയിൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി

Janayugom Webdesk
ഹൈദരാബാദ്
February 7, 2026 7:25 pm

വന്ദേ ഭാരത ട്രെയിൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. സെക്കന്ദരാബാദിലെ റെയിൽപ്പാളത്തിൽ വച്ച് ബോംബ് വെച്ച് തകർക്കും എന്നാണ് ജിഹാദികൾ എന്ന സ്വയം വിശേഷിപ്പിച്ച അജ്ഞാത ഭീഷണി സന്ദേശത്തിൽ ഉള്ളത്. ആക്രമണം ഒഴിവാക്കാൻ റെയിൽവേ രണ്ടു കോടി രൂപ നൽകണമെന്നും ഭീഷണി കത്തിൽ ആവശ്യപ്പെടുന്നു.

ഹൈദരാബാദിലെ ഒരു അഭിഭാഷകന്റെ വിലാസത്തിലേക്ക് ആണ് ഭീഷണി കത്ത് എത്തിയത്. ഒരു റെയിൽവേ ജനറൽ മാനേജറുടെ അക്കൗണ്ടിൽ രണ്ടുകോടി രൂപ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടതാണ് കത്ത്. സ്ഫോടനത്തിലൂടെ 250 പേരെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും കത്തിൽ പറയുന്നുണ്ട്. ഷോയിബ്, ഷംഷീർ, നിസാമി എന്നീ മൂന്ന് പേരുകളാണ് കത്തിൽ ജിഹാദികൾ എന്ന് വിശേഷിപ്പിച്ചവർ തങ്ങളുടെ പേരായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് വ്യാജ ഭീഷണി കത്താണ് എന്നാണ് റെയിൽവേയുടെ പ്രതികരണം. പ്രതികൾ പണം സ്വീകരിക്കാൻ എന്തിനാണ് വിലാസം രേഖപ്പെടുത്തിയത് എന്നാണ് റെയിൽവേ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചോദ്യം. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.