17 January 2026, Saturday

Related news

January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാരനെ മര്‍ദ്ദിച്ചു; ബിജെപി എംഎല്‍എയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Janayugom Webdesk
ലഖ്നൗ
June 24, 2025 7:43 pm

വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഝാന്‍സി എംഎല്‍എ രാജീവ് സിങ്ങിന് കാരണം കാണിക്കാല്‍ നോട്ടീസ് അയച്ച് ബിജെപി. ട്രെയിനില്‍ എംഎല്‍എയ്ക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ വിസമ്മതിച്ച യാത്രക്കാരനെയാണ് എംഎല്‍എയുടെ അനുയായികള്‍ ചേര്‍ന്ന് മര്‍ദിച്ചതിനെ തുടര്‍ന്നാണ് നടപടി. ഹരിയാനയിലെ പാര്‍ട്ടി യൂണിറ്റാണ് രാജീവ് സിങ്ങിന് നോട്ടീസ് അയച്ചത്. ജൂണ്‍ 19നാണ് രാജീവ് സിങ്ങും കുടുംബവും ഝാന്‍സിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. എംഎല്‍എയ്ക്ക് കമ്പാര്‍ട്ട്മെന്റിന്റെ പിന്‍ഭാഗത്തും ഭാര്യയ്ക്കും മകനും മുന്‍ഭാഗത്തുമായിരുന്നു സീറ്റ് ലഭിച്ചിരുന്നത്. തുടര്‍ന്ന് ഭാര്യയുടെയും മകന്റെയും അടുത്തിരുന്ന വ്യക്തിയോട് സീറ്റ് മാറിയിരിക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടെങ്കിലും അയാള്‍ നിഷേധിച്ചു. പിന്നാലെ ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് യാത്രക്കാരനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദിക്കുന്ന ദൃഷ്യങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വൻ പ്രതിഷേധത്തിന് കാരണമാവുകയം ചെയ്തു.
തുടര്‍ന്ന് എംഎല്‍എയുടെ പ്രവര്‍ത്തികള്‍ ഗുരുതരമായ അച്ചടക്കലംഘനമാണെന്നും ഏഴ് ദിവസത്തിനുള്ളില്‍ രേഖാമൂലമുള്ള വിശദീകരണം നല്‍ക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദ് നാരായൺ ശുക്ല ആവശ്യപ്പെടുകയായിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.