പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തുടനീളം ഓടിനടന്ന് ഫ്ലാഗ്ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസിന്റെ ഗുണമേന്മയെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഉദ്ഘാടനം ചെയ്ത വന്ദേഭാരതിന്റെ പല ട്രെയിനുകളും മഴയത്ത് ചോര്‍ന്നൊലിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനുപിന്നാലെയാണ് രൂക്ഷവിമര്‍ശനം ഉയരുന്നത്. വന്ദേഭാരത് നിർമാണം നടത്തുന്ന കമ്പനിയെക്കൊണ്ട് തിടുക്കത്തില്‍ നിര്‍മ്മിച്ച പല ട്രെയിനുകളുടെയും കോച്ചുകള്‍ ചോര്‍ന്നൊലിക്കുന്നുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന കനത്ത മഴയില്‍ ചോര്‍ന്നൊലിക്കുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ വീഡിയോ ഇതിനകംതന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ആദ്യ സംഭവമല്ല, ഏപ്രിലിലും വന്ദേ ഭാരതിന്റെ എക്‌സിക്യൂട്ടീവ് കോച്ചിൽ മഴവെള്ളം ചോർച്ചയുണ്ടായിരുന്നു. ഏപ്രിലിൽ പുതുതായി ആരംഭിച്ച തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്‌സിക്യൂട്ടീവ് കോച്ച് ചോർന്നിരുന്നു. എസി വെന്റിൽ നിന്നാണ് ചോർച്ചയുണ്ടായത്. പുതിയതായി പുറത്തുവന്ന വീഡിയോയിൽ എസി വെന്റിനു താഴെയുള്ള ബോഗിയിലെ ഇന്റേണൽ ഓട്ടോമാറ്റിക് ഡോറിൽ വെള്ളം വീഴുന്നതും കാണാമായിരുന്നു.
श्री नरेन्द्र मोदी जी ने 5 #VandeBharat ट्रेन को झंडी दिखा कर रवाना किया।
— Surendra Rajput (@ssrajputINC) June 27, 2023
വെള്ളം ചോരുന്നത് തടയാന്‍ ഭക്ഷണം കൊണ്ടുവരുന്ന ട്രേകള്‍ സ്ഥാപിക്കുന്ന ജിവനക്കാരനെയും വീഡിയോയില്‍ കാണാം.
English Summary: Vandebharat leaked in the first rain! Passengers drenched in executive coach
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.