22 January 2026, Thursday

Related news

January 18, 2026
January 12, 2026
January 1, 2026
November 9, 2025
November 8, 2025
November 1, 2025
October 8, 2025
July 25, 2025
July 9, 2025
June 30, 2025

പാളത്തില്‍കുടുങ്ങിയ പശുവിനെ രക്ഷിച്ച് വന്ദേഭാരത് ലോക്കോ പൈലറ്റ്, വീഡിയോ

Janayugom Webdesk
മുംബൈ
May 12, 2024 7:15 pm

അതിവേഗത്തിൽ പായുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ തട്ടി പശുക്കൾ ചത്ത സംഭവങ്ങൾ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം റയില്‍വേ പാളത്തിലൂടെ നടന്നുപോയ പശുവിനെ രക്ഷിച്ച വന്ദേഭാരതിന്റെ ലോക്കോ പൈലറ്റിന്റെ പ്രവ‍ൃത്തിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. എമർജെൻസി ബ്രേക്ക് ഇട്ട് പശുവിനെ ലോക്കോ പൈലറ്റ് രക്ഷിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വന്ദേ ഭാരത് ട്രെയിനിനടിയിൽ പശു കുടുങ്ങി കിടക്കുന്നത് വീഡിയോയിൽ കാണാം. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് റെയിൽവേ ട്രാക്കിൽ പശുവിനെ കണ്ടുതും പശുവിനെ രക്ഷിക്കാൻ എമർജൻസി ബ്രേക്ക് ഇട്ടു.

എന്നാല്‍ അപ്പോഴേയ്ക്കും പശു ട്രാക്കിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയതായി ദൃശ്യങ്ങളില്‍ കാണാം. ഇത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് ട്രെയിൻ പുറകോട്ടേയ്ക്ക് എടുത്ത് പശുവിന്റെ ജീവൻ രക്ഷിക്കുകയായിരുന്നു. 

Eng­lish Sum­ma­ry: Van­deb­harat loco pilot res­cues a cow stuck on the tracks

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.