8 January 2026, Thursday

Related news

January 5, 2026
December 26, 2025
December 24, 2025
December 20, 2025
December 17, 2025
December 12, 2025
December 6, 2025
November 25, 2025
November 24, 2025
November 20, 2025

വണ്ടിപ്പെരിയാര്‍ കേസ്; ആറുവയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതേ വിട്ടു, പ്രതിഷേധം ശക്തമാകുന്നു

Janayugom Webdesk
ഇടുക്കി
December 14, 2023 12:45 pm

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു. പ്രതി അർജുൻ കുറ്റക്കാരനല്ലെന്ന് കോടതി. തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും പ്രതിക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു.

കട്ടപ്പന അതിവേ​ഗ കോടതിയുടേതാണ് വിധി. ബലാത്സം​ഗം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. 2021 ജൂൺ മുപ്പതിനാണ് ആറുവയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയത്. അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയിരുന്നു. കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ച് രണ്ടുവർഷത്തിനുശേഷമാണ് വിധി പറയുന്നത്. 

അതേസമയം കേസില്‍ പ്രതിക്കെതിരെ പൊലീസ് മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കോടതി പരിസരത്ത് കുട്ടിയുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധം തുടരുകയാണ്. 

Eng­lish Sum­ma­ry: Vandiperi­yar case; The accused was acquit­ted in the case of six-year-old girl’s mur­der and stran­gu­la­tion, protests are intensifying

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.