10 February 2026, Tuesday

Related news

February 7, 2026
February 2, 2026
December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025

വനിതകലാസാഹിതി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

Janayugom Webdesk
ഷാർജ
April 2, 2025 2:46 pm

റമദാൻ മാസത്തിൽ വനിതകലാസാഹിതി ഷാർജ വർഷങ്ങളായി നൽകിവരുന്ന ഭക്ഷ്യധാന്യ കിറ്റുകൾ ഇത്തവണ അജ്‌മാൻ മേഖലയിലെ വനിതാ ലേബർ ക്യാമ്പിൽ വിതരണം ചെയ്തു. 250 സ്ത്രീകൾ താമസിക്കുന്ന ലേബർ ക്യാമ്പിൽ ഒരു മാസത്തേക്ക് ആവിശ്യമായ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത് . ഇതിന് പുറമെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റു കുടുംബങ്ങൾക്കും ഇത്തരത്തിൽ കിറ്റുകൾ വനിതാ കലാസാഹിതി ഷാർജ യൂണിറ്റിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. വനിതകലാസാഹിതി നടത്തിവരുന്ന സാമൂഹിക സാംസകാരിക ഇടപെടലുകളുടെ ഭാഗമായാണ് ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസി വനിതകളെ സഹായിക്കാൻ കമ്മിറ്റി തീരുമാനിച്ചത് .യൂണിറ്റ് ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.