18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
September 9, 2024
July 26, 2024
February 12, 2024
September 1, 2023
August 19, 2023
August 14, 2023
July 19, 2023
July 10, 2023

വനിതാകലാസാഹിതി ഖത്തർ : പ്രവാസി ഭാരതി കര്‍മ ശ്രേഷ്ഠ പുരസ്കാര ജേതാവ് ഡോ. ഷീല ഫിലിപ്പോസിനെ ആദരിച്ചു

Janayugom Webdesk
ദോഹ
January 21, 2023 8:12 pm

വനിതാകലാസാഹിതിയുടെ ന്യൂഇയർ ആഘോഷവും വനിത സംഗമവും വക്ര ക്രീയേറ്റീവ് സെന്ററിൽ വെച്ച് സംഘടിപ്പിച്ചു. പ്രവാസി ഭാരതി കര്‍മ ശ്രേഷ്ഠ പുരസ്കാര ജേതാവ് ഡോ. ഷീല ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. വനിതാകലാസാഹിതി പ്രസിഡന്റ് ഷാന ലാലു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രഷർ ദീപ്തി എബി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഡോ. ഷീല ഫിലിപ്പോസിനെ വനിതാകലാസാഹിതിയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. സെക്രട്ടറി സിത്താര നന്ദിയും പറഞ്ഞു. വിവിധ കലാ മത്സരങ്ങൾ, വിഭവ സമർത്ഥമായ നാടൻ വിരുന്ന് തുടങ്ങിയവ ഈ പരിപാടിക്കു മാറ്റ് കൂട്ടി.

പരിപാടികള്‍ക്ക് ആയിഷ, സൗമ്യ,ലീബോ, ലീബ, തസ്നീം, മുഹ്സിന, അനു തൗഫീക്, നിസാ സിദാർ, റസീനാ ഷക്കീർ, റിൻസി മനോജ് എന്നിവർ നേതൃത്വം നല്‍കി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് വനിതാകലാസാഹിതി ഭാരവാഹികൾ ചേർന്ന് സമ്മാനങ്ങള്‍ നല്‍കി. മഹാമാരിക്ക് ശേഷം കുടുബങ്ങൾ തമ്മിൽ കാണാനും ഇടപഴകാനും ഉള്ള അവസരം ഒരുക്കിയതിനു വനിതാകലാസാഹിതി ഖത്തറിനോട് പങ്കെടുത്തയെല്ലാവരും നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.