13 February 2025, Thursday
KSFE Galaxy Chits Banner 2

കിളിപ്പാട്ട്

ജയചന്ദ്രൻ തോന്നയ്ക്കൽ
July 14, 2024 2:30 am

ഏപ്രിലാണേറ്റവും നല്ല മാസം
നമുക്കെല്ലാ പരീക്ഷയും
തീരുമന്ന്
നീ വരൂ, നിന്റെയാ
ഇലപോയ
മാമര ഫ്ലാറ്റിൽ നിന്ന്
ആഗ്രഹിച്ചീ മുട്ട
അവശയാക്കീ, നിന്റെ
അമ്മ പറക്കുന്ന
കാട്ടിൽ നിന്ന്
തനിയേ തളിർക്കാത്ത
പൂമൊട്ട് പൊട്ടാത്ത
തല്ലി വളർത്തിൻ
തളർച്ച വിട്ട്
ജരിത തൻ നെഞ്ചിലെ
തിയറിയല്ല നീ
കിളിപ്പാട്ടറിയാത്ത
ശാപത്താലെ
തീയറിവിന്റെയാ
ശക്തിയല്ലോ
മുളവളർത്തുന്നിതു
തീവെയിലിൽ
വാടക്കയ്ക്കത്രേ കൊടുത്തു
നീ നിൻ
ജന്മം വളർത്തെന്ന
കൂലി നേടി
പാട്ടിന്നുറവിടം
തേടിപറന്നവൾ
ഒടുവിലണഞ്ഞു തൻ
നൊന്ത ചിത്തം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.