ഉടലുരുകി
പൊഴിഞ്ഞത്
ആണുംപെണ്ണുംകെട്ടത്
എന്നഅമ്മനോവിന്റെ
നിലവിളിയിൽ
നിന്നായിരുന്നു
കളിയാക്കലുകളുടെ
ഒടുവിലത്തെ
അടയാളം പോലും
ചൂഴ്ന്നെടുത്ത്
കൂടെപ്പിറപ്പുകളുടെ
ശകാരം.
അടുത്തിരിക്കാൻ പേടിച്ച് ബാല്യകാലസഖി
മുഖമുയർത്താതെ
കൃത്യം അകലത്തേക്ക്
കൂട്ടുകാരുടെ
തോളിൽ കയ്യിട്ട് കൂട്ടയോട്ടത്തിന്
കൂട്ടാക്കാത്ത
ഉള്ളുലച്ചിലിന്റെ
വേലിയേറ്റങ്ങൾ
രണ്ടുമല്ലാത്തതിനെ
പടിയടച്ച് പിണ്ഡം
വച്ച് അച്ഛന്റെ
കണ്ണുനീരഭിഷേകം
ആളും ആരവവും
ഒഴിഞ്ഞിടത്ത്
തനിച്ചിരിക്കാൻ
പോലുമാവാതെ
ബലാത്സംഗങ്ങൾ
യാചകനായും
വേശ്യയായും
ഉരുകിയുടഞ്ഞ്
എത്രയോ വട്ടം
മരിച്ചൊരുടലായി
മരവിച്ച മനസുമായി
യാത്രകളൊടുങ്ങാതങ്ങനെ .….…