21 January 2026, Wednesday

ഉടലുടുപ്പ്

സജ്ന ബി കെ
May 14, 2023 2:22 am

പ്രിയമുള്ളൊരാളിന്റുടുപ്പ്
ഉടലാക്കി മാറ്റിയിട്ടുണ്ടോ
കടലായ് ഇരമ്പിയിട്ടുണ്ടോ
ഉയരുന്ന ഗന്ധത്തിനാ-
ഴങ്ങളിൽ തൊട്ട്
ഉയിരാകെ നീറിയിട്ടുണ്ടോ
ഒരു കുടം മഴയിൽ
കുളിച്ചേറി നിന്നിട്ട്
കുളിരുമ്പോൾ,
വിറയുമ്പോൾ
ഇളം ചൂടിൻ തലപ്പാലെ
പെരുവിരൽ മൂടിയിട്ടുണ്ടോ
അടിവയറ്റിൽ തെല്ലു
മുറുകെ പടർന്നിടും
കരിവള്ളിയിൽ നിന്നും
തളിരില നുള്ളി
വിറയാർന്ന ചുണ്ടിൽ
ഇളം ചാറു പാർന്നപ്പോൾ
ഇടനെഞ്ചു നൊന്തിട്ടുണ്ടോ
കനവിലൊരുവൻ വന്ന്
തണലു തുന്നുമ്പോൾ
മിഴികളറിയാതെ
ചിറപൊട്ടിയൊഴുകിയിട്ടുണ്ടോ
കവിതമൂളിക്കവിൾ-
ക്കരയിലലയുന്നൊരാ
ചുടുശ്വാസമുൾവലിച്ചിട്ടുണ്ടോ
പൊതിഞ്ഞാലും
അഴിഞ്ഞാലും
അടരാതെ
ഇഴചേർന്നു പോയി
ഉടലുടുപ്പ്
ഇണചേർന്നു പോയി ഉടൽ! 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.