16 December 2025, Tuesday

ചെരുപ്പ്

സുജിത് കയ്യൂർ
March 30, 2025 7:05 pm

കാശു മുടക്കിയവനു വേണ്ടി
അരഞ്ഞരഞ്ഞ് ഇല്ലാതാകുന്ന
ഭൃത്യ ജൻമം
ഏതു വ്യത്തികെട്ട ചുറ്റുപാടിലും
ഉടമയുടെ പാദങ്ങൾക്ക്
കവചമാകും
കല്ലും മുള്ളും ചവിട്ടി
മേലാകെ കീറി മുറിയുമ്പോഴും
മനസിൽ തരിമ്പും
പരിഭവമില്ല
നടന്നു തേഞ്ഞ്
വാറു പൊട്ടി വലിച്ചെറിയുമ്പോൾ
വിധിയെ
സർവാത്മനാ
നമിക്കുന്നു
ഉടമയ്ക്കൊപ്പമുള്ള സ്വർഗീയ യാത്രകളുടെ
രഹസ്യാത്മതകത
ജീവിതാന്ത്യം വരെ
കാത്തുസൂക്ഷിക്കും
(അതത്രെ ചെരിപ്പിനിത്ര
പ്രാധാന്യം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.