
കേരളത്തിലെ വർക്കല കുന്നുകൾക്ക് യുനെസ്കോയുടെ കരട് പൈതൃകപ്പട്ടികയിൽ ഇടം ലഭിച്ചു. സ്വാഭാവികവും പ്രകൃതിദത്തവുമായ കുന്നുകളുടെ വിഭാഗത്തിലാണ് വർക്കലയെ ഉൾപ്പെടുത്തിയത്. ലോക പൈതൃക പട്ടികയിൽ ഇടം നേടുന്നതിനുള്ള പ്രാഥമിക നടപടിയാണിത്. വർക്കല കുന്നുകൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള ഏഴ് പൈതൃക മേഖലകളാണ് കരട് പട്ടികയിൽ ഇടംപിടിച്ചത്. യുനെസ്കോയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യ വിഭാഗമാണ് ഈ നിർദേശം സമർപ്പിച്ചത്.
വർക്കലയ്ക്ക് പുറമെ മഹാരാഷ്ട്രയിലെ പഞ്ചഗണിയിലെയും മഹാബലേശ്വറിലെയും ഡെക്കാൻ ട്രാപ്‌സ്, ആന്ധ്രപ്രദേശിലെ തിരുമല കുന്നുകൾ, എറാ മട്ടി ദിബ്ബാലു, കർണാടകയിലെ ഉഡുപ്പിയിലെ സെൻ്റ് മേരീസ് ഐലൻഡ് ക്ലസ്റ്റർ, മേഘാലയയിലെ മേഘാലയൻ ഏജ് ഹിൽസ്, നാഗാലാൻഡിലെ നാഗാ ഹിൽ ഒഫിയോലൈറ്റ് എന്നിവയും പട്ടികയിലുണ്ട്. പുതിയ കൂട്ടിച്ചേർക്കലുകളോടെ കരട് പൈതൃകപ്പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിലെ പൈതൃക മേഖലകളുടെ എണ്ണം 69 ആയി. സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ തീരുമാനം കാണിക്കുന്നതെന്ന് യുനെസ്കോയിലെ ഇന്ത്യൻ പ്രതിനിധി സംഘം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.