സമഗ്ര ശിക്ഷാ കേരള ഹരിപ്പാട് ബി ആർ സി യുടെ നേതൃത്വത്തിൽ നടന്ന ലോകഭിന്ന ശേഷി ദിനാചരണം വർണ വസന്തത്തിന്റെ സമാപനം ചെറുതന ഗാന്ധിഭവൻ സ്നേഹവീട് അംഗങ്ങളോടൊപ്പം ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി എസ് താഹ ഉദ്ഘാടനം ചെയ്തു. ചെറുതന ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോൺ മാത്യു അധ്യക്ഷത വഹിച്ചു.
ഹരിപ്പാട് ബി ആർ സി ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ ജൂലി എസ് ബിനു സ്വാഗതം പറഞ്ഞു. എസ് എസ്.കെ ആലപ്പുഴ ഡിസ്ട്രിക്ട് പ്രോജക്ട് കോ-ഓർഡിനേറ്റർ ഡി എം രജനീഷ് മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധിഭവൻ സ്നേഹ വീട് ഡയറക്ടർ മുഹമ്മദ് ഷമീർ കുട്ടികൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. കീബോർഡിൽ വിസ്മയം തീർക്കുന്ന ഹർഷിത് കൃഷ്ണ വേദിയിൽ അവേശമുണർത്തി.
തുടർന്ന് ഹർഷിത് കൃഷ്ണയ്ക്ക് ആദരവ് നൽകി. തുടർന്ന് നാടൻപാട്ട് കലാകാരിയും കുരുത്തോല കരവിരുത് പ്രതിഭയുമായ അഞ്ജന എസിന്റെ നേതൃത്വത്തിൽ നടന്ന നാടൻപാട്ട് കലാവിരുന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായി. കുട്ടികളും രക്ഷകർത്താക്കളും ബി ആർ സി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.