7 December 2025, Sunday

Related news

November 14, 2025
October 22, 2025
October 8, 2025
October 4, 2025
August 13, 2025
August 7, 2025
July 12, 2025
May 3, 2025
April 30, 2025
March 1, 2025

വാത്മീകി പുരസ്കാരം കെ എസ് ചിത്രയ്ക്ക്

Janayugom Webdesk
തൃശൂർ
July 12, 2024 10:05 am

രാമായണ ഫെസ്റ്റിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള വാത്മീകി പുരസ്കാരം ഗായിക കെ എസ് ചിത്രയ്ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാമസംഗീതശ്രീ പുരസ്കാരം കർണാടിക് സംഗീത രംഗത്തെ യുവഗായിക ഡോ. എൻ ജെ നന്ദിനിക്കും സമ്മാനിക്കും.

25000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. ആഗസ്റ്റ് 12 ന് രാവിലെ 9 മുതൽ രാത്രി 9 വരെ തൃശൂർ റീജണൽ തീയറ്ററിൽ നടക്കുന്ന രാമായണ ഫെസ്റ്റിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഫാഷൻ ഷോ, നൃത്ത സംഗീതം തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. വാര്‍ത്താസമ്മേളനത്തില്‍ കെ കിട്ടുനായര്‍, ജി രാമനാഥന്‍, ടി സി സേതുമാധവന്‍, തിരൂര്‍ രവീന്ദ്രന്‍, ശ്രീകുമാര്‍ ആമ്പല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: Vath­mi­ki award to KS Chitra

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.