17 January 2026, Saturday

തുടര്‍ച്ചയായ അച്ചടക്ക ലംഘനം; മലയാളികളടക്കം രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ പുറത്താക്കി

Janayugom Webdesk
February 7, 2023 9:52 pm

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ മലയാളി ഉള്‍പ്പെടെ രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ പുറത്താക്കി. ഇറ്റലിയിലെ അമാല്‍ഫിയിലെ മഠത്തില്‍ സേവനമനുഷ്ടിച്ചിരുന്ന സിസ്റ്റര്‍മാരായ മാസിമിലിയാന പാന്‍സ, ഏയ്ഞ്ചല മരിയ പുന്നക്കല്‍ എന്നിവരെയാണ് പുറത്താക്കിയത്. കന്യാസ്ത്രീ പദവിയില്‍ നിന്ന് മോചിതരാക്കുന്നുവെന്ന് അറിയിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒപ്പിട്ട കത്ത് ലഭിച്ചതോടെയാണ് രണ്ട് കന്യാസ്ത്രീകള്‍ക്ക് മഠം വിട്ടു പോകേണ്ടി വന്നത്.

പുറത്താക്കപ്പെട്ട കന്യാസ്ത്രീകള്‍ മഠം മാറണമെന്ന് കഴിഞ്ഞ വര്‍ഷം വത്തിക്കാന്റെ ഉത്തരവ് ഉണ്ടായിരുന്നു. പകരം മറ്റ് രണ്ട് കന്യാസ്ത്രീകളെ മഠത്തിലേക്ക് നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തരവ് അംഗീകരിക്കാനോ പകരക്കാരെ മഠത്തില്‍ പ്രവേശിപ്പിക്കാനോ ഇപ്പോള്‍ പുറത്താക്കപ്പെട്ട കന്യസ്ത്രീകള്‍ വിസമ്മതിച്ചു. തുടര്‍ന്ന് സഭാ നേതൃത്വം ഇടപെട്ടെങ്കിലും മഠം തുറക്കാന്‍ പോലും കന്യാസ്ത്രീകള്‍ തയ്യാറായില്ല. പിന്നീട് വത്തിക്കാനുമായി പാന്‍സയും ഏയ്ഞ്ചലയും ചര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും സഭയെ അനുസരിച്ചില്ലെന്ന കാരണത്താല്‍ ഇരുവരെയും പുറത്താക്കുകയായിരുന്നു. അമാല്‍ഫി തീരത്തുള്ള ഏഴ് നൂറ്റാണ്ട് പഴക്കമുള്ള മഠത്തിലാണ് കന്യാസ്ത്രീകള്‍ താമസിച്ചിരുന്നത്. സഭയ്ക്കുള്ളില്‍ വിമത നീക്കം നടത്തുന്നു എന്നതായിരുന്നു ഇവർക്കെതിരെ ഉയര്‍ന്ന ആരോപണം. തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി.

Eng­lish Sum­ma­ry: Vat­i­can expels ‘rebel nuns’ for refus­ing to leave Ital­ian monastery
You may also like this video

 

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.