വയലാര്‍ — ദക്ഷിണാമൂര്‍ത്തി സ്മൃതി കാവ്യശ്രേഷ്ഠ പുരസ്കാരങ്ങള്‍ പ്രഭാവര്‍മ്മയ്ക്കും തങ്കന്‍ തിരുവട്ടാറിനും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ സമ്മാനിച്ചു. കലാനിധി ട്രസ്റ്റ് ചെയര്‍പേഴ്സണും മാനേജിംഗ് ട്രസ്റ്റിയുമായ ഗീതാരാജേന്ദ്രന്‍ അധ്യക്ഷയായ ചടങ്ങില്‍ വച്ച് കലാനിധി ദക്ഷിണാമൂര്‍ത്തി സംഗീത ശ്രേഷ്ഠ പുരസ്കാരം ഷിനി വളപ്പിലിനും മന്ത്രി നല്‍കി. ഘോഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെ അരുൺ ഘോഷ് പള്ളിശ്ശേരി നിര്‍മ്മാണം നിര്‍വഹിച്ച “തത്വമാം പൊന്‍പടി” എന്ന അയ്യപ്പഭക്തിഗാന വീഡിയോ സിഡി ആല്‍ബം തൈക്കാട് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ മണികണ്ഠന്‍ നായര്‍ക്ക് മന്ത്രി ജി ആര്‍ അനില്‍ സമര്‍പ്പിച്ചു.
രചന. ബ്രിജിലാല്‍ ചവറ, ആലാപനം. പി ജയചന്ദ്രന്‍ . തത്വമാം പൊന്‍പടി എന്ന അയ്യപ്പ ഭക്തിഗാന വീഡിയോ നിര്‍മ്മിച്ച് റിലീസ് ചെയ്ത പ്രവാസിയായ ജെ അരുണ്‍ഘോഷ് പള്ളിശ്ശേരിക്കാണ് പ്രവാസി കലാരത്ന പുരസ്കാരം ലഭിച്ചത്. വയലാർ സംഗീത
പുരസ്‌കാരം വിനു ശ്രീലകം ഏറ്റുവാങ്ങി. മുന്‍ ഡിജിപി സന്ധ്യാ ഐപിഎസ്, സംവിധായകന്‍ ബാലുകിരിയത്ത്, പ്രൊഫ. കുമാരകേരളവര്‍മ്മ, പ്രൊഫ. രമാഭായി, മാധ്യമപ്രവര്‍ത്തകനായ സന്തോഷ് രാജശേഖരന്‍, കവി പ്രദീപ് തൃപ്പരപ്പ്, മുട്ടറ ബി എന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.