9 December 2025, Tuesday

Related news

December 5, 2025
October 21, 2025
October 21, 2025
October 8, 2025
September 10, 2025
September 10, 2025
September 9, 2025
August 27, 2025
August 27, 2025
August 26, 2025

രജിസ്ട്രാറുടെ ചുമതല വിസി തടസ്സപ്പെടുത്തുന്നു: ഡോ കെ എസ് അനില്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Janayugom Webdesk
തിരുവനന്തപുരം
August 7, 2025 9:56 am

രജിസ്ട്രാറുടെ ചുമതല നിര്‍വ്വഹണം വി സി തടസപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട സിംഗിള്‍ ബഞ്ച് കൂടുതല്‍ വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ ബെഞ്ചാണ് 138-ാം ഇനമായി ഇന്ന് കേസ് പരിഗണിക്കുന്നത്.കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ ആര്‍എസ്എസ് ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടാണ് കെ എസ് അനില്‍കുമാറിനെ വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും ഇത് അംഗീകരിക്കാതെ വി.സി രജിസ്ട്രാറിനെ വിലക്കി നാല് ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്നാണ് കെ എസ് അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.