
കേരള സര്‍വകലാശാലയ്ക്കകത്ത് ചട്ടവിരുദ്ധമായി ആര്‍എസ്എസ് ഭാരതാംബയെ പൂജിക്കുന്നത് പാടില്ലെന്ന് പറഞ്ഞ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിനെതിരെ വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മലിന്റെ പ്രതികാര നടപടി.സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. രാജ്ഭവന്റെയും സംഘപരിവാരത്തിന്റെയും പ്രീതിക്കായാണ് അധികാര ദുർവിനിയോഗത്തിലൂടെ വിസി രജിസ്ട്രാറെ സസ്പെൻഡ് ചെയ്തിരിക്കുന്നതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. അടിയന്തരാവസ്ഥാ വാര്‍ഷികത്തിന്റെ പേരില്‍ ശ്രീപത്മനാഭ സേവാസമിതി സംഘടിപ്പിച്ച ചടങ്ങിലാണ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഭാരതാംബയെ പ്രതിഷ്ഠിച്ചത്.
വിസിയുടെ താല്പര്യാർത്ഥമാണ് സമിതിക്ക് ഹാൾ നല്കിയിരുന്നത്. മത ചിഹ്നങ്ങളും മതപ്രഭാഷണവും ഉണ്ടാവില്ലെന്ന് സത്യവാങ്മൂലം നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് വ്യവസ്ഥ ലംഘിക്കരുതെന്ന് രജിസ്ട്രാര്‍ സംഘാടകരെ അറിയിച്ചത്. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയായിരുന്നു ഇത്. മതചിഹ്നങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംഘാടകര്‍ ഏര്‍പ്പെടുത്തിയ ചിലര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുവാനും ശ്രമിച്ചിരുന്നു. ആര്‍എസ്എസ് ഭാരതാംബയ്ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധവുമുണ്ടായി.
ചട്ടപ്രകാരം ഡെപ്യൂട്ടി രജിസ്ട്രാർക്ക് മുകളിലുള്ളവർക്കെതിരെ അച്ചടക്ക നടപടിക്കുള്ള അധികാരം സിൻഡിക്കേറ്റിനാണ്. സെനറ്റ് ഹാൾ വിവാദത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന് ഫിനാൻസ് കമ്മിറ്റി കൺവീനർ കത്ത് നൽകിയതിന് പിന്നാലെയാണ് വിസിയുടെ പ്രതികാര നടപടി. സീനിയർ ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിന് രജിസ്ട്രാറുടെ ചുമതല നൽകി. ഇതിനിടെ കോടതി കേസിൽപ്പെട്ടിരിക്കുന്ന ഡിജിറ്റൽ സർവകലാശാല താല്‍ക്കാലിക വിസി ഡോ. സിസ തോമസിന് നാലുദിവസത്തേക്ക് കേരള സര്‍വകലാശാലയുടെ ചുമതലയും രാജ്ഭവൻ നല്കി. താല്‍ക്കാലിക ചുമതലയുള്ള ഒരാൾക്ക് വീണ്ടുമൊരു താല്ക്കാലിക ചുമതല കൂടി നല്കുന്നത് സർവകലാശാലാ ചരിത്രത്തിൽ ആദ്യമാണ്. സസ്പെന്‍ഷന്‍ നടപടിക്കെതിരെ രാത്രി രാജ്ഭവനിലേക്ക് വിദ്യാര്‍ത്ഥി, യുവജന സംഘടനകളുടെ പ്രതിഷേധം നടന്നു.
നിയമവിരുദ്ധ നടപടി തള്ളിക്കളയുന്നു: ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ
ചാൻസലറുടെ നിർദേശപ്രകാരം കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത താല്‍ക്കാലിക വൈസ് ചാൻസലറുടെ ഉത്തരവ് തള്ളിക്കളയുന്നതായി സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ.
സർവകലാശാല ഫസ്റ്റ് സ്റ്റാറ്റ്യൂട്ട് 1977 ചാപ്റ്റർ നാല് സ്റ്റാറ്റ്യൂട്ട് 27 പ്രകാരം ഡെപ്യൂട്ടി രജിസ്ട്രാറിന് മുകളിൽ ഉള്ള ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി എടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിന് മാത്രമാണ്. താല്കാലിക വൈസ് ചാൻസലറിന് അതിന് അധികാരമില്ല. ഇത് സംബന്ധിച്ച് ഇറക്കിയ ഏത് ഉത്തരവും ചാൻസലറുടെ നിർദേശാനുസരണമാണെങ്കിൽ പോലും അങ്ങേയറ്റം നിയമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ ഈ ഉത്തരവ് രജിസ്ട്രാർ അംഗീകരിക്കേണ്ടതില്ല. സർവകലാശാല സെനറ്റ് ഹാൾ മാർഗ നിർദേശങ്ങൾ ലംഘിച്ച് ഉപയോഗിച്ച ശ്രീപത്മനാഭ സേവ സമിതിയുടെ തെറ്റായ നടപടിയെ തിരുത്താനാണ് രജിസ്ട്രാർ തയ്യാറായത്. അത് സർവകലാശാലാ നിയമമനുസരിച്ച് അദ്ദേഹത്തിന്റെ ചുമതലയാണ്. അത് നിർവഹിക്കുക മാത്രമാണ് ചെയ്തത്. ബാഹ്യശക്തികളുടെ സമ്മർദത്തിന് വഴങ്ങി ആർഎസ്എസിന്റെ അജണ്ട കേരള സർവകലാശാലയിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.