21 February 2026, Saturday

Related news

February 21, 2026
February 18, 2026
February 18, 2026
February 16, 2026
February 16, 2026
February 16, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026

ഇത്തവണ തര്‍ക്കമില്ല സമ്മതം മാത്രം!; സര്‍ക്കാര്‍ ആശുപത്രികള്‍ മെച്ചപ്പെട്ടന്ന് പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ

Janayugom Webdesk
കൊച്ചി
February 21, 2026 8:15 pm

സര്‍ക്കാര്‍ ആശുപത്രികള്‍ മുന്നത്തെക്കാള്‍ മെച്ചപ്പെട്ടുവെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. യുഡിഎഫ് സർക്കാരിന്റെയും എൽഡിഎഫ് സർക്കാരിന്റെയും കാലത്ത് സർക്കാർ ആശുപത്രികളില്‍ ജനങ്ങൾ എത്തുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിലാണ് മറുപടി. യുഡിഎഫ്‌ കാലത്ത്‌ സർക്കാർ ആശുപത്രി ഒപിയിൽ എത്തിയത്‌ എട്ടുകോടി പേരും എൽഡിഎഫ്‌ കാലത്ത്‌ എത്തിയത്‌ 13 കോടിയുമാണല്ലോ എന്ന് വാർത്താസമ്മേളനത്തിൽ സതീശനോട് മാധ്യമപ്രവർത്തകർ ചോദിച്ചു. പലതരം ഫണ്ടുകൾകൊണ്ട് ആശുപത്രികളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെട്ടതാണ് ഇതിന് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തിൽ വൻ റെക്കോർഡാണുള്ളത്. 2025ൽ സംസ്ഥാനത്ത് 12.63 കോടി പേരാണ്‌ സർക്കാർ ആശുപത്രികളിലെ ഒപിയിലെത്തിയത്‌. 12.76 ലക്ഷം പേർക്ക് കിടത്തിച്ചികിത്സയും 2.47 ലക്ഷം പ്രധാന ശസ്ത്രക്രിയകളും പൂർത്തിയാക്കി. അതേസമയം യുഡിഎഫ് അധികാരത്തിലിരുന്ന കാലത്ത് 2015ൽ വെറും എട്ടുകോടി പേർക്കാണ് ഒപി ചികിത്സ നൽകാനായത്. സർക്കാർ ആശുപത്രികൾ ചികിത്സാ സൗകര്യങ്ങളില്ലയ്മയാണ് അതിന് കാരണമായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.