1 January 2026, Thursday

Related news

December 31, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യോഗങ്ങള്‍ നടക്കുന്നുണ്ടോയെന്ന് അറിയില്ലെന്ന് വി ഡി സതീശന്‍

Janayugom Webdesk
തിരുവനന്തപുരം
November 20, 2023 6:44 pm

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യോഗങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയില്ലെന്നും, നിലവില്‍ ഗ്രൂപ്പിന്‍റ അതിപ്രസരമില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്യാടന്‍ ഷൗക്കത്തുമായി ബന്ധപ്പെട്ടത് സംഘടനാ പ്രശ്നമാണ്. അതേക്കുറിച്ച് താനല്ല അഭിപ്രായം പറയേണ്ടതെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.കോട്ടയത്ത് സംസാരിക്കുകയയാരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ പറ്റി ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നു. എട്ടു ലക്ഷം പേർ പങ്കെടുത്ത വലിയൊരു നടപടിക്രമത്തിൽ എന്തെങ്കിലും പുഴുക്കത്തുകൾ ഉണ്ടെങ്കിൽ അന്വേഷിച്ച്‌ നടപടി സ്വീകരിച്ചോട്ടെയെന്നും അദ്ദേഹം കൂട്ടിചേർത്തു. ലീഗ് നേതാവ് കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമായത്‌ യുഡിഎഫിൽ ചർച്ച ചെയ്യും. 

നവകേരള സദസിനോട് യുഡിഎഫിലെ ഒരാളും അനുഭാവം പ്രകടിപ്പിക്കില്ല. നവകേരള സദസുമായി സഹകരിക്കേണ്ടതില്ലെന്നത്‌ ഞങ്ങളുടെ രാഷ്ട്രീയ തീരുമാനമാണ്. എല്ലാവരുമായി കൂടിയാലോചിച്ചാണ് തീരുമാനിച്ചത്. നവകേരള സദസിനെക്കുറിച്ച്‌ എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞത് മാധ്യമപ്രവർത്തകർക്ക് മനസിലായില്ല. അദ്ദേഹം പരിഹസിക്കുകയാണ്‌ ചെയ്‌തതെന്നും വി ഡി സതീശൻ പറഞ്ഞു. 

Eng­lish Summary:
VD Satheesan says he does not know whether group meet­ings are held in Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.