6 December 2025, Saturday

Related news

November 23, 2025
November 1, 2025
October 31, 2025
October 22, 2025
October 18, 2025
October 18, 2025
October 1, 2025
September 30, 2025
September 29, 2025
September 28, 2025

എന്‍എസ് എസിനെ അനുനയിപ്പിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കൊടിക്കുന്നില്‍, കര്യന്‍, തിരുവഞ്ചൂര്‍ എന്നിവരെ പരസ്യമായി തള്ളിയിരിക്കുന്നു 
Janayugom Webdesk
തിരുവനന്തപുരം
October 1, 2025 12:51 pm

എന്‍എസ്എസ് എന്ന സമുദായ സംഘടനയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകമാരന്‍ നായരെ കഴിഞ്ഞ ദിവസങ്ങളില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, പി ജെ കുര്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

ആഗോള അയ്യപ്പ സംഗമത്തിന് അനുകൂലമായി സുകുമാരന്‍ നായര്‍ നിലപാടെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചത്. എന്നാല്‍ എന്‍ എസ് എസ് നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തിന് നേരത്തെ തന്നെ എന്‍എസ്എസ് പിന്തുണ അറിയിച്ചിരുന്നു. എന്‍ എസ് എസ്നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് .

കഴിഞ്ഞ ദിവസം ജി സുകുമാരന്‍ നായര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് നീരസം തുറന്നു പറഞ്ഞിരുന്നു. പെരുന്നയില്‍ അനുനയ നീക്കങ്ങളുമായി എത്തിയ നേതാക്കളോടാണ് എന്‍ എസ് എസ് നിലപാട് വ്യക്തമാക്കിയിരുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് അനുകൂലമായി സ്വീകരിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. എന്നാല്‍ സതീശന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വന്‍ അതൃപ്തി നിലനില്‍ക്കുകയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.