
ജയിലിൽ പോക്സോ കേസ് പ്രതിയെ സഹതടവുകാരായ അഞ്ചുപേർ ചേർന്ന് മർദിച്ചു. പോക്സോ കേസിൽ ജയിലിൽ കഴിയുന്ന സുമേഷിനാണ് (40) മർദനമേറ്റത്. മോഷണം അടിപിടി കേസുകളിൽപ്പെട്ട് ആലപ്പുഴ ജില്ല ജയിലിൽ കഴിയുന്ന ആദിത്യൻ, വിഷ്ണു, മുഹമ്മദ് ഫർഹാൻ, വിജിത്ത്, അമൽരാജ് എന്നിവർക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തു. ജില്ലാ ജയിലിലെ എഫ്-മൂന്ന് സെല്ലിൽ 14ന് രാത്രി 11നായിരുന്നു സംഭവം.
പോക്സോ കേസിൽ ജയിലിലെത്തിയ സുമേഷിനോട് സഹതടവുകാരായ പ്രതികൾ കേസിനെക്കുറിച്ച് ചോദിച്ചു. എന്തിനാണ് ജയിൽ എത്തിയതെന്ന മറ്റ് തടവുകാരുടെ ചോദ്യത്തിന് സുമേഷ് മറുപടി പറഞ്ഞില്ല. 20–21 വയസ്സ് പ്രായമുള്ളവരായിരുന്നു സഹതടവുകാർ. പോക്സോ കേസാണെന്ന് മനസ്സിലാക്കിയാണ് സഹതടവുകാർ ചോദിച്ചത്. ഇതേക്കുറിച്ച് പ്രതിയായ സുമേഷ് പറയാതിരുന്നതോടെ കരണത്തടിക്കുകയും തലക്ക് കൈകൊണ്ട് അടിക്കുകയും ചെയ്തു. മർദനത്തിൽ പരിക്കേറ്റ സുമേഷിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിൽ അധികൃതർ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് സുമേഷിന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് മറ്റുള്ളവർക്കെതിരെ കേസെടുത്തത്.POCSO case accused beaten up by five fellow inmates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.