22 January 2026, Thursday

Related news

October 30, 2025
October 22, 2025
September 12, 2025
September 9, 2025
August 27, 2025
August 25, 2025
August 19, 2025
August 18, 2025
August 11, 2025
August 2, 2025

വേടന്റെ പാട്ടുകൾ ഭീകരവാദം പ്രചരിപ്പിക്കുന്നു; പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സർമാരുണ്ടെന്നും കേസരി വാരികയുടെ മുഖ്യ പത്രാധിപർ

Janayugom Webdesk
കൊല്ലം
May 13, 2025 9:09 pm

വേടന്റെ പാട്ടുകൾ ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നും പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സർമാരുണ്ടെന്നും കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ ആർ മധു. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു മധുവിന്റെ വിദ്വേഷ പ്രസംഗം. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. ആള് കൂടാൻ വേടന്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കും. 

ചില സ്ഥലങ്ങളിലെങ്കിലും നവോത്ഥാനം വഴിപിഴച്ച് പോകുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അറേബ്യൻ ഭക്ഷണത്തിനെതിരെയും മധു പ്രസം​ഗിച്ചു. ആഹാരം തൃപ്തി തോന്നണമെങ്കിൽ ഇപ്പോൾ അറേബ്യൻ ഫുഡ് കഴിക്കണം. ഷവർമ്മ എന്നാൽ ശവം പ്ലസ് വർമ്മയാണ്. ഷവർമ്മ കഴിച്ച് മരിച്ചവരെല്ലാം വർമ്മമാരാണ്. ഷവർമ്മ കഴിച്ച് മരിച്ചവരിൽ ആയിഷയും, മുഹമ്മദും, തോമസും ഇല്ല. പക്ഷേ അതിൽ വർമ്മയുണ്ട്. അതുകൊണ്ടാണ് പേര് ഷവർമ്മയെന്നായത്. ഇത് പോയി തിന്ന് ചാവുന്നവന്റെ പേര് ഹിന്ദു എന്നാണ്. ഇത് രാത്രികാല ഭക്ഷണങ്ങളുടെ കാലമാണ്. ശ്മാശാനത്തിലൂടെ നടക്കുന്നത് പോലെയാണ് രാത്രി തെരുവുകളിലൂടെ നടക്കുന്നത്. കരിഞ്ഞ മാംസത്തിന്റെ ഗന്ധമാണ് എവിടെയുമെന്നും മധു പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.