25 February 2026, Wednesday

Related news

February 25, 2026
February 25, 2026
February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 24, 2026
February 24, 2026
February 24, 2026

മന്ത്രി വീണ ജോർജിനെതിരെ നടന്ന ആക്രമണം; പ്രതിഷേധകര്‍ക്കെതിരെ വധശ്രമത്തിന് കേസ്, അഞ്ച് പേരെ അറസ്റ്റ് ചെയ്തു

Janayugom Webdesk
കണ്ണൂര്‍
February 25, 2026 8:18 pm

വീണ ജോർജിനെതിരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ കെഎസ്‌യുവിന്റെ ആക്രമത്തില്‍ പ്രതിഷേധകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രതികളെ റെയിൽവേ പൊലീസിന് കൈമാറുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. എം സി അതുൽ, സി എച് മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരാണ് അറസ്റ്റിലായത്. 

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണ ജോർജിനെ പ്ലാറ്റ്ഫോമിൽ എത്തിയ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളും നടന്നതിനിടയിലാണ് മന്ത്രിക്ക് പരിക്കേറ്റത്. കഴുത്തിന് പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കള്‍ വീണ ജോര്‍ജിനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar