29 January 2026, Thursday

Related news

January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025

ബിജെപി വിട്ട് പുതിയ പാര്‍ട്ടിയിലേക്ക്: മത്സരിക്കാൻ പ്രചോദനമായത് അച്ഛനെന്ന് വീരപ്പന്റെ മകള്‍

Janayugom Webdesk
ചെന്നൈ
March 31, 2024 7:11 pm

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ പ്രചോദനം നല്‍കിയത് അച്ഛനാണെന്ന് വീരപ്പന്റെ മകൾ വിദ്യാ റാണി. ജീവിതത്തിലിതുവരെ താൻ കേട്ടത് വീരപ്പന്‍ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചാണെന്നും പിതാവിന്റെ ആശയങ്ങളുമായി ചേർന്ന് നിൽക്കുന്നതാണ് എൻടികെയുടെ വീക്ഷണങ്ങളെന്നും വിദ്യ പറഞ്ഞു. 

പതിറ്റാണ്ടുകളോളം തമിഴ്നാട്ടിലെയും കർണാടകത്തിലെയും നിയമപാലകരെ വിറപ്പിച്ചുനിർത്തിയ കൊള്ളക്കാരനാണ് വീരപ്പന്‍. ഇദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തുണ്ട്. അതിനിടയിലാണ് അച്ഛനില്‍ പ്രചോദനം കൊണ്ട് തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി മണ്ഡലത്തില്‍ നാം തമിലർ കക്ഷി (എൻടികെ) സ്ഥാനാർത്ഥിയായി വിദ്യാ റാണി മത്സരിക്കുന്നത്. എൻടികെ ഇതുവരെ ഒരു തെരഞ്ഞെടുപ്പില്‍ പോലും വിജയിച്ചിട്ടില്ല. കഴിഞ്ഞ മാസമാണ് വിദ്യാ റാണി ബിജെപി വിട്ട് എൻടികെയില്‍ അംഗത്വം സ്വീകരിച്ചത്. 

Eng­lish Sum­ma­ry: Veer­ap­pan’s daugh­ter says her father inspired her to contest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.