
കൈനകരിയില്‍ നടന്ന അഞ്ചാമത് ചാമ്പ്യൻസ് ബോട്ട് ലീഗിൽ വീയപുരം ജേതാക്കൾ. 32 മൈക്രോ സെക്കന്റുകള്‍ക്കാണ് വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ (3.33.34 മിനിറ്റ്) പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പാടം ചുണ്ടനെ പിന്തള്ളി (3.33.62 മിനിറ്റ്) ഒന്നാം സ്ഥാനത്ത് എത്തിയത്. നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടന്‍ (3.33.68 മിനിറ്റ്) മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) നാല്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്) അഞ്ച്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്) ആറ്, നടുഭാഗം ചുണ്ടന്‍ (പുന്നമട ബോട്ട് ക്ലബ്) ഏഴ്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) എട്ട്, നടുവിലെ പറമ്പന്‍ (ഇമ്മാനുവേല്‍ ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് ഫൈനല്‍ നില. മത്സരങ്ങള്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് കൃഷി മന്ത്രി പി പ്രസാദ് സമ്മാനദാനം നടത്തി. കേരള ടൂറിസം ഡയറക്ടര്‍ ജനറല്‍ ശ്രീധന്യ സുരേഷ് മാര്‍ച്ച് പാസ്റ്റില്‍ അഭിവാദ്യം സ്വീകരിച്ച് മത്സരങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു. മുൻ എംഎൽഎ സി കെ സദാശിവൻ അധ്യക്ഷനായി. ജില്ലാ കളക്ടർ അലക്സ് വർഗീസ് സിബിഎൽ സന്ദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.