5 December 2025, Friday

Related news

December 1, 2025
October 23, 2025
October 20, 2025
October 13, 2025
October 7, 2025
October 7, 2025
October 7, 2025
October 4, 2025
September 26, 2025
July 8, 2025

വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി നൽകി; ഹോട്ടൽ ഉടമയെ വെടിവെച്ചുകൊ ലപ്പെടുത്തി

Janayugom Webdesk
റാഞ്ചി
October 20, 2025 4:27 pm

വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി നൽകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഹോട്ടൽ ഉടമയെ വെടിവെച്ചു കൊന്നു. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കടയുടമയായ വിജയ് നാഗ് ആണ് കൊല്ലപ്പെട്ടത്. ഉപഭോക്താവ് വെജ് ബിരിയാണിയാണ് പാർസലായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വീട്ടിലെത്തി തുറന്നപ്പോൾ ചിക്കൻ ബിരിയാണിയാണെന്ന് മനസ്സിലായി. തുടർന്ന് ഇയാൾ ഹോട്ടലുടമ വിജയ്‌നാഗിനെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി.

രാത്രി 11.30ഓടെ വിജയ്‌നാഗ് ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഉപഭോക്താവും രണ്ട് സുഹൃത്തുക്കളും അവിടേക്കെത്തി. ഇവർ തമ്മിൽ രൂക്ഷമായ വാഗ്വാദവും ഉന്തും തള്ളുമുണ്ടായതായി ദൃക്‌സാക്ഷികൾ പറയുന്നു. ഇതിനിടെ ഉപഭോക്താവ് തോക്കെടുത്ത് വിജയ്‌നാഗിന്റെ നെഞ്ചിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി റാഞ്ചി പോലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.