ബത്തേരി ഗവ സര്‍വജന ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്ക്കൂള്‍ വളപ്പില്‍ വിളയിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. സ്‌കൂളിലെ ഇക്കോ ക്ലബ് നേതൃത്വത്തിലാണ് പുത്തൂർവയൽ എം എസ് സ്വാമിനാഥൻ റിസർച്ച് സെന്ററിന്റെയും നഗരസഭയുടെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ ജൈവ പച്ചക്കറി കൃഷി നടത്തിയത്. നാല് മാസംമുമ്പാണ് നിലമൊരുക്കി വിത്തും തൈകളും നട്ടത്. തോട്ടത്തിന്റെ പരിപാലനവും തൈകൾ നട്ടുനനച്ചതുമെല്ലാം അധ്യാപകരായ പി നൗഷാദിന്റെയും പി ലീനയുടെയും മേൽനോട്ടത്തിൽ കുട്ടികൾ തന്നെയായിരുന്നു.
25 സെന്റ് വരുന്ന തോട്ടത്തിൽ പയർ, വള്ളിപ്പയർ, ബീൻസ്, വെണ്ട, തക്കാളി, വഴുതന, പച്ചമുളക്, കാബേജ്, കറിവേപ്പില, പപ്പായ, കപ്പ, മുരിങ്ങ, വാഴ തുടങ്ങിയവയാണ് വിളയിച്ചത്. സ്‌കൂളിലെ പ്രഭാത–-ഉച്ചഭക്ഷണത്തിന് ആവശ്യമായ ജൈവ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം പഠനത്തിനൊപ്പം കുട്ടികളെ കൃഷിയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ടായിരുന്നു. നാല് വർഷംമുമ്പാണ് സ്‌കൂളിൽ അടുക്കള തോട്ടത്തിന് തുടക്കം കുറിച്ചത്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കും പ്രത്യേകം അടുക്കള തോട്ടങ്ങളുണ്ട്. വിളവെടുപ്പ് നഗരസഭ ചെയർമാൻ ടി കെ രമേശ് ഉദ്‌ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി കെ ശ്രീജൻ അധ്യക്ഷനായി. നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷാമില ജുനൈസ്, അധ്യാപകൻ വി എൻ ഷാജി എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.