22 January 2026, Thursday

കലവൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പച്ചക്കറി തൈകളും ജൈവവളവും വിതരണം ചെയ്തു

Janayugom Webdesk
ആലപ്പുഴ
August 2, 2023 11:40 am

കലവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന സുസ്ഥിര ജൈവ കാർഷിക പദ്ധതിയുടെ ഭാഗമായി ഓണക്കാല- വർഷകാല കൃഷിക്കുള്ള പച്ചക്കറി തൈകൾ, ജൈവവളം എന്നിവ വിതരണം ചെയ്തു. 900 കർഷകർക്കും 14 ഗ്രൂപ്പുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് വി ടി അജയകുമാർ നിർവഹിച്ചു. ബോർഡ് അംഗങ്ങളായ വി ഡി അംബുജാക്ഷൻ, പി ജി സുനിൽകുമാർ, സി എസ് ജയചന്ദ്രൻ, കലമോൾ, വി എസ് ഗീതാകുമാരി, രമാദേവി, ബാങ്ക് സെക്രട്ടറി വിജിമോൾ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Veg­eta­bles at Kalavur Ser­vice Coop­er­a­tive Bank Seedlings and organ­ic fer­til­iz­er were distributed

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.