പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് RC ഉടമകൾളായ രണ്ട് പേർക്കെതിരെ ചക്കരക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു . പ്രായ പൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത്ത് തടയുന്നതിനുവേണ്ടി പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിനിടെയാണ് രണ്ട് കുട്ടികൾ പിടിയിലാക്കുന്നത്. കഞ്ഞിരോട് മായൻമുക്കിൽ വച്ച് കാർ ഓടിച്ചു വന്ന കുട്ടിയേയും, വെള്ളച്ചാൽ എന്ന സ്ഥലത്തുനിന്ന് മോട്ടോർ സൈക്കിൾ ഓടിച്ചു വന്ന കുട്ടിയേയും ആണ് പോലീസ് പിടികൂടിയത്. പിന്നീട് വാഹനങ്ങളുടെ RC ഉടമകളായ മുഹമ്മദ് അലി, മായൻ മുക്ക്, കാഞ്ഞിരോട്, റോഷിത്ത് .സി മക്രേരി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഒരു വര്‍ഷം വരെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാവുന്ന കുറ്റമാണിത്.
English Summary; Vehicle given to minors: case against RC owners
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.