അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ നടന്ന വാഹനപരിശോധനയിൽ വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന 118 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ എക്സൈസ് സംഘത്തിന്റ പിടിയിലായി. വാഹനപരിശോധനയിലായിരുന്നു പ്രതികള്‍ കുടുങ്ങിയത്.നെടുമങ്ങാട് ആര്യനാട് സ്വദേശി ആദിത്യന്(23), കാട്ടാക്കട പൂവച്ചല്‍ സ്വദേശി ദേവന് രാജ്(21), നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി സജു സൈജു(22) എന്നിവരാണ് പിടിയിലായത്.
ഇവരില്‍നിന്ന് എംഡിഎംഎക്കുപുറമെ കഞ്ചാവും കണ്ടെത്തി. ബംഗളൂരുവില്‍നിന്ന് സ്വകാര്യ ബസിലായിരുന്നു ഇവര്‍ മയക്കുമരുന്ന് കടത്തിയത്. മൊത്തമായി എംഡിഎംഎ എത്തിച്ചശേഷം ചില്ലറ വില്പന നടത്തുകയായിരുന്നു പതിവ്. സ്കൂള്‍—കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് വിപണനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.