22 January 2026, Thursday

തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു

Janayugom Webdesk
ഹരിപ്പാട്
August 4, 2023 11:10 am

തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷന്‍ പരിസരത്ത് വാഹനങ്ങൾ കാടുകയറി തുരുമ്പെടുത്ത് നശിക്കുന്നു. തീരദേശ മേഖലയിൽ നിന്നും മണൽ കടത്തികൊണ്ടിരുന്ന ഇടത്തരം പിക്കപ്പ് വാഹനങ്ങളാണ് തുരുമ്പെടുത്തുനശിക്കുന്നത്. ചിലതിൽ കടൽമണ്ണ് നിറച്ചിട്ടുണ്ട്. ഉപ്പുരസമുള്ള മണലായതിനാൽ വാഹനങ്ങളുടെ അടിത്തട്ട് പൂർണ്ണമായും നശിച്ചിട്ടുണ്ട്.

തീരദേശ മേഖലയിൽ പരിമിതമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷന്റെ പരിസരത്ത് തൊണ്ടിമുതലായി കിടക്കുന്ന വാഹനങ്ങൾഎടുത്തു മാറ്റാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതിന് പുറമേ അപകടങ്ങളിൽപ്പെട്ട് പിടിച്ചെടുത്ത ഓട്ടോറിക്ഷകളും ബൈക്കുകളും നശിക്കുകയാണ്. എന്നാൽ കഴിഞ്ഞ മാസം നൂറോളം വാഹനങ്ങൾ ലേലം ചെയ്തുപോയിട്ടുണ്ട്. അവശേഷിക്കുന്നവ ഉടൻ തന്നെ ലേലം ചെയ്തു കൊടുക്കുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.

Eng­lish Sum­ma­ry: Vehi­cles seized at Thrikun­na­puzha police sta­tion are rust­ing and decaying

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.