18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 5, 2024
July 15, 2024
July 9, 2024
May 20, 2024
April 29, 2024
April 22, 2024
January 27, 2024
December 15, 2023
October 30, 2023
October 15, 2023

മതനേതാക്കള്‍ പക്വത കാട്ടണമെന്ന് വെള്ളാപ്പള്ളി

Janayugom Webdesk
ആലപ്പുഴ
October 14, 2023 1:07 pm

ജാതി സെൻസസ് ഇപ്പോൾ പലരും ഉയർത്തി കൊണ്ടുവരുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജാതി സെൻസസ് വേണം എന്നാൽ ഭരണത്തിൽ പങ്കാളിത്തം നൽകുമോ എന്നതാണ് പ്രധാനം, ജാതി സെൻസസ് എടുത്തതുകൊണ്ട് കാര്യമില്ല. ജനസംഖ്യാനുപാതികമായ അവകാശങ്ങൾ നൽകുമെന്ന് പറയണം.

മനുഷ്യരെ പറ്റിക്കാനുള്ള ഇലക്ഷൻ സ്റ്റണ്ട് മാത്രമാണ് ഇത്. എന്‍എസ്എസിന് മറുപടി പറയാനില്ല. എന്‍എസ്എസ് പറയുന്നത് അവരുടെ നിലപാട് , ഞാൻ പറയുന്നത് എന്റെ നിലപാട്. ഞങ്ങൾ പറയുന്നത് അവർ പറയുന്നതിൽ നിന്ന് വ്യത്യാസമുണ്ട്. സഹകരണമേഖലയിലെ കൊള്ളക്കാരെ ശിക്ഷിക്കണം. എന്നാൽ സഹകരണ മേഖല മുഴുവൻ കള്ളത്തരം എന്നു പറയാനാവില്ല. വിഴിഞ്ഞം വിഷയത്തിൽ ലത്തീൻ സഭയുടെ നിലപാട് കുറച്ചു കൂടിപ്പോയി. സംഘടിതമായി നിൽക്കുന്നുവെന്ന പേരിൽ വില പേശുന്നു. മറ്റുള്ള സമുദായങ്ങളും ഇത് കണ്ടു നിൽക്കുന്നുണ്ട്. മതനേതാക്കൾ പക്വത കാട്ടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Eng­lish Sum­ma­ry: Vel­la­pal­li said reli­gious lead­ers should show maturity

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.